2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുവൈത്ത് അമീറിൻ്റെ മേൽ ഇരു ഹറമുകളിലും മയ്യിത്ത് നിസ്ക്കാരം നിർവ്വഹിക്കാൻ ഉത്തരവ്

മക്ക/മദീന: കഴിഞ്ഞ ദിവസം വിട പറഞ്ഞ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിറിൻ്റെ മേൽ ഇരു ഹറമുകളിലും മയ്യത്ത് നിസ്കരിക്കാൻ ഉത്തരവ്. മക്കയിലെ വിശുദ്ധ മസ്ജിലും ഹറാമിലും മദീനയിലെ വിശുദ്ധ മസ്ജിദുന്നബവിയിലും മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കാൻ സഊദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു.

ഇന്ന് (ഞായറാഴ്ച) ദുഹർ നിസ്ക്കാരാനന്തരം ഇരു ഹറമുകളിലും ശൈഖ് നവാഫിൻ്റെ മേലുള്ള ജനാസ നമസ്ക്കാരം നടക്കും.

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനും അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുവൈറ്റിനെ സേവിക്കുന്നതിനും രാജ്യത്തെ ഉന്നതിയിൽ എത്തിക്കുന്നതിനുമായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് സൽമാൻ രാജാവ് അനുശോചന സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.