
ചെന്നൈ: ഒടുവില്‍ വിമത നേതാവ് ഒ പനീര്‍ശെല്‍വം തന്നെ മുഖ്യമന്ത്രിയായി തിരിച്ചുവരുന്നുവെന്ന് സൂചന. ഇപ്പോഴത്തെ മുഖ്യമന്ത്രി ഇ.കെ പളനിസ്വാമി രാജിവച്ച് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കാനും ധാരണയായി.
ഇരുവിഭാഗത്തിലെയും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവും. പളനിസ്വാമി രാജിവച്ച് പനീര്‍ശെല്‍വത്തിനെ മുഖ്യമന്ത്രിയാക്കും. ആദായ നികുതി വകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തിയ ആരോഗ്യമന്ത്രി വിജയഭാസ്കറിനെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കും. ഒന്നോ രണ്ടോ പുതുമുഖങ്ങള്‍ മന്ത്രിസഭയില്‍ ഇടം പിടിക്കുമെന്നും മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവ് പറഞ്ഞു.