2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഇന്ത്യ’ പേര് നിര്‍ദേശിച്ചത് രാഹുല്‍, എല്ലാവരും ആ പേര് അംഗീകരിച്ചു’

‘ഇന്ത്യ’ പേര് നിര്‍ദേശിച്ചത് രാഹുല്‍, എല്ലാവരും ആ പേര് അംഗീകരിച്ചു’

ബംഗളൂരു: വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേരു നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് എന്‍.സി.പി നേതാവ് ജിതേന്ദ്ര അഹ്‌വാദ്. എല്ലാ പാര്‍ട്ടികളും ആ പേര് അംഗീകരിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ എന്ന പേരില്‍ മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചെന്നും ജിതേന്ദ്ര അഹ്‌വാദ് ട്വീറ്റ് ചെയ്തു.

‘നമുക്ക് ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാം. നമുക്ക് ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കാം’ എന്നും ജിതേന്ദ്ര അഹ്‌വാദ് ട്വീറ്റില്‍ വ്യക്തമാക്കി. ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് സഖ്യത്തിന് പേരിട്ടത്. സഖ്യം എന്നല്ല മുന്നണി എന്നാണ് വേണ്ടതെന്ന് ഇടതു പാര്‍ട്ടികള്‍ നിര്‍ദേശിച്ചു. എന്നാല്‍ പ്രതിപക്ഷ സഖ്യത്തിന്റെ പേരിന്റെ കൂടെ എന്‍.ഡി.എ എന്നു വേണ്ടെന്ന് ചില നേതാക്കള്‍ വ്യക്തമാക്കി. 26 പാര്‍ട്ടികളാണ് ഈ സഖ്യത്തിലുള്ളത്.

നിങ്ങള്‍ക്ക് ഇന്ത്യയെ വെല്ലുവിളിക്കാന്‍ കഴിയുമോയെന്ന് ബി.ജെ.പിയോടും എന്‍.ഡി.എയോടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചു. സി.ബി.ഐ, ഇ.ഡി തുടങ്ങിയവയെ ഉപയോഗിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും നശിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ ഒരുമിച്ച് നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുക എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.