2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

യു.കെയിലെ എസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം; നവംബര്‍ 30 വരെ അപേക്ഷിക്കാം

യു.കെയിലെ എസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം; നവംബര്‍ 30 വരെ അപേക്ഷിക്കാം

യു.കെയിലെ എസെക്‌സ് സര്‍വ്വകലാശാല ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി അക്കാദമിക് എക്‌സലന്‍സ് ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചു. 2024 ജനുവരിയിലെ ഇന്‍ടേക്കുകള്‍ക്ക് എത്തുന്നവര്‍ക്കായാണ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്.

സ്‌കോളര്‍ഷിപ്പ് തുക
3000 പൗണ്ട് (3,13,304 രൂപ) യാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത്.

മാനദണ്ഡങ്ങള്‍
പൂര്‍ണ്ണമായും അക്കാദമിക മികവിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യത്തിന് തെരഞ്ഞെടുക്കുന്നത്.

വിദേശത്തോ, യു.കെയിലോ ബിരുദം പൂര്‍ത്തിയാക്കിയ, ടയര്‍ 2 സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

കോഴ്‌സുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഈ സര്‍വ്വകലാശാലകളില്‍ നിന്നുള്ള അപേക്ഷകര്‍ സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കപ്പെടും.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന അക്കാദമിക് ട്രാന്‍സ്‌ക്രിപ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിലായിരിക്കും യോഗ്യതയുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.

അക്കാദമിക വിവരങ്ങളോടൊപ്പം വര്‍ക്ക് റെഫറന്‍സുകളും, ഇംഗ്ലീഷ് ഭാഷാപരിജ്ഞാന ഫലങ്ങളും നല്‍കണം.

എസെക്‌സ് സര്‍വ്വകലാശാല

1963ല്‍ സ്ഥാപിതമായ എസെക്‌സ് സര്‍വകലാശാല ഇംഗ്ലണ്ടിലെ കോള്‍ചെസ്റ്ററിലാണ് സ്ഥിതി ചെയ്യുന്നത്. കോള്‍ചെസ്റ്റര്‍, സൗത്ത്‌ഹെന്‍ഡ്, ലോട്ടണ്‍ എന്നിവിടങ്ങളില്‍ മൂന്ന് കാമ്പസുകളുമുണ്ട്. ഏകദേശം 140 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്. 2023 ലെ ഗ്ലോബല്‍ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ഇംപാക്ട് റാങ്കിംഗില്‍ എസെക്‌സ് സര്‍വകലാശാല ലോകമെമ്പാടുമുള്ള 1,400 സര്‍വ്വകലാശാലകളില്‍ 56ാം സ്ഥാനത്താണ്.

സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്ക്
https://www.essex.ac.uk/scholarships/academicexcellenceinternationalmastersscholarship സന്ദര്‍ശിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.