2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്ലസ് ടുക്കാര്‍ക്ക് കേരള വാട്ടര്‍ അതോറിറ്റിയില്‍ സ്ഥിര ജോലി നേടാന്‍ അവസരം; 50,000 രൂപ വരെ ശമ്പളം; ഇനിയും വൈകല്ലേ

പ്ലസ് ടുക്കാര്‍ക്ക് കേരള വാട്ടര്‍ അതോറിറ്റിയില്‍ സ്ഥിര ജോലി നേടാന്‍ അവസരം; 50,000 രൂപ വരെ ശമ്പളം; ഇനിയും വൈകല്ലേ

കേരള വാട്ടര്‍ അതോറിറ്റിയില്‍ ലാബ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് ജോലിക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം നാളെയാണ്. പ്ലസ് ടു സയന്‍സ് സ്ട്രീം എടുത്ത വിദ്യാര്‍ഥികള്‍ക്കും, വി.എച്ച്.എസ്.ഇ യോഗ്യത ഉള്ളവര്‍ക്കും ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പി.എസ്.സി മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കാം. ആകെ 21 ഒഴിവുകളിലേക്കായി നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ആണ് നടത്തുന്നത്. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ ഈയവസരം നഷ്ടപ്പെടുത്തി കളയരുത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 29 വരെ അപേക്ഷിക്കാം.

തസ്തിക & കാറ്റഗറി
കേരള ജല അതോറിറ്റിയില്‍ ലാബ് അസിസ്റ്റന്റ്.
കാറ്റഗറി: 431/2023

ഒഴിവ്
കേരളത്തിലുടനീളം 21 ഒഴിവുകള്‍.

   

പ്രായപരിധി
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും.

വിദ്യാഭ്യാസ യോഗ്യത
പ്ലസ് ടു സയന്‍സ് അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ ലാബ് അസിസ്റ്റന്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,800 രൂപ മുതല്‍ 59,300 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ https://www.keralapsc.gov.in/ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക നോട്ടിഫിക്കേഷന്‍ (https://www.keralapsc.gov.in/sites/default/files/2023-10/noti-431-23.pdf) പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയിരിക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.