2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒ.ബി.സിക്കാര്‍ക്ക് കേരള വനംവകുപ്പില്‍ ഡ്രൈവറാവാന്‍ അവസരം; 60,000 വരെ ശമ്പളം നേടാം; ഇന്നുതന്നെ അപേക്ഷിക്കൂ

ഒ.ബി.സിക്കാര്‍ക്ക് കേരള വനംവകുപ്പില്‍ ഡ്രൈവറാവാന്‍ അവസരം; 60,000 വരെ ശമ്പളം നേടാം; ഇന്നുതന്നെ അപേക്ഷിക്കൂ

കേരള സര്‍ക്കാരിന്റെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ഡ്രൈവര്‍ ജോലിക്കായി പുതിയ റിക്രൂട്ട്‌മെന്റ്. പത്താം ക്ലാസും ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ക്ക് കേരള പി.എസ്.സി വഴി ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കാം. ഒ.ബി.സി കാറ്റഗറിക്കാര്‍ക്കായാണ് ഇത്തവണ റിക്രൂട്ട്‌മെന്റ് വിളിച്ചിരിക്കുന്നത്. വനിതകള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല.

   

നല്ല ശമ്പളത്തില്‍ ഒരു സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈ അവസരം നഷ്ടപ്പെടുത്തി കളയരുത്. നവംബര്‍ 15 മുതല്‍ തുടങ്ങിയ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ആണ്.

തസ്തിക & ഒഴിവ്
കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫോറസ്റ്റ് ഡ്രൈവര്‍. കാറ്റഗറി നമ്പര്‍: 493/2023. ആകെ 2 ഒഴിവുകളാണ് ഉള്ളത്.

വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ബോര്‍ഡിന് കീഴില്‍ എസ്.എസ്.എല്‍.സി.

എല്‍.എം.വി, എച്ച്.ജി.എം.വി & എച്ച്.പി.എം.വി ലൈസന്‍സും, ഡ്രൈവിങ്ങില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.

പ്രായപരിധി
23 മുതല്‍ 39 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02-01-1984നും 01-01-2000നും ഇടയില്‍ ജനിച്ചവരായിരിക്കണം.

നിയമനം
കൊല്ലം, പാലക്കാട് ജില്ലകളിലേക്കാണ് നിയമനം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26,500 രൂപ മുതല്‍ 60,700 രൂപ വരെ ശമ്പളയിനത്തില്‍ ലഭിക്കും.

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സി നടത്തുന്ന പരീക്ഷ പാസായിരിക്കണം. മാത്രമല്ല ഔദ്യോഗിക നോട്ടിഫിക്കേഷനില്‍ പറയുന്ന ഫിസിക്കല്‍ ടെസ്റ്റും പാസായിരിക്കണം.

ഫിസിക്കല്‍ ഫിറ്റ്‌നസ്
നീളം- 168 സെ.മീറ്ററിന് മുകളില്‍
നെഞ്ചളവ്: കുറഞ്ഞത് 81 സെ.മീ, 5 സെ.മീ എക്‌സ്പാന്‍ഷനും ഉണ്ടായിരിക്കണം.

അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://www.keralapsc.gov.in/ സന്ദര്‍ശിക്കുക.

ഔദ്യോഗിക വിജ്ഞാപനത്തിനായി https://www.keralapsc.gov.in/sites/default/files/2023-11/noti-493-23.pdf സന്ദര്‍ശിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.