2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അവസരം; പരിശീലനത്തിന് ശേഷം നേരിട്ട് നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം

ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അവസരം; പരിശീലനത്തിന് ശേഷം നേരിട്ട് നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) നടപ്പാക്കുന്ന സയന്‍സ്/ എഞ്ചിയനീയറിങ്/ ടെക്‌നോളജി പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. പഠനത്തിന് ശേഷമുള്ള സയന്റിഫിക് ഓഫീസര്‍ നിയമനത്തിനുമായി 2 സ്‌കീമുകളില്‍ 30ാം തീയതി വരെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസരമുള്ളത്. (OCES, DGFS എന്നിങ്ങനെയാണ് സ്‌കീമുകള്‍)

  1. OCES
    ബി.ടെക് അല്ലെങ്കില്‍ സയന്‍സ് പിജി യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ (2024-25) ഓറിയന്റേഷന്‍ കോഴ്‌സ്. 5 ബാര്‍ക് ട്രെയ്‌നിങ് സ്‌കൂളുകളില്‍ പരിശീലന സൗകര്യം. 50 ശതമാനം എങ്കിലും മൊത്തം മാര്‍ക്ക് നേടി, വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ അണുശക്തി വകുപ്പിലെ 12 കേന്ദ്രങ്ങളിലൊന്നില്‍ സയന്റിഫിക് ഓഫീസറായി നിയമിക്കും. അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിലേക്കും (AERB) നിയമനം ലഭിക്കും. കൂടുതല്‍ മികവുള്ള ബിടെക്കുകാര്‍ക്ക് ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംടെക് പഠനത്തിനും അവസരം ലഭിക്കും.
  2. DGFS
    സെലക്ഷന്‍ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ മികവ് പുലര്‍ത്തുന്ന ബിടെക്കുകാര്‍ക്ക് 2 വര്‍ഷത്തെ ഡിഎഇ ഗ്രാജ്വേറ്റ് ഫെല്ലോഷിപ്പ് (DGFS) ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ നിര്‍ദിഷ്ട സ്ഥാപനങ്ങളില്‍/ പ്രോഗ്രാമുകളില്‍ എംടെക് പ്രവേശനം നേടിയിരിക്കണം. ഇവര്‍ക്ക് 2 വര്‍ഷത്തേക്ക് ട്യൂഷന്‍ ഫീ, പ്രതിമാസ സ്റ്റൈപ്പന്‍ഡായി 55,000 രൂപ, വാര്‍ഷിക ഗ്രാന്റിനത്തില്‍ 4,00000 രൂപ, അണുശക്തി വകുപ്പ് നിര്‍ദേശിക്കുന്ന പ്രോജക്ടിന് 4 ലക്ഷം രൂപ വിശേഷ സഹായം എന്നിവ അനുവദിക്കുന്നതാണ്. ട്രെയ്‌നിങ് സമയത്ത് ഇരുവിഭാഗക്കാര്‍ക്കും 55,000 രൂപ പ്രതിമാസ സ്റ്റൈപ്പന്‍ഡായി ലഭിക്കും. OCES കാര്‍ക്ക് 18,000 രൂപ ബുക് അലവന്‍സും ലഭിക്കും.

പ്രവേശന യോഗ്യത
8 എഞ്ചിനീയറിങ് ശാഖകളിലൊന്നില്‍ 60 ശതമാനമെങ്കിലും മാര്‍ക്കോടെ ബിടെക് അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് എംടെക് ഉണ്ടായിരിക്കണം. ഫിസിക്‌സ് ഉള്‍പ്പെടെ നിര്‍ദിഷ്ട സയന്‍സ് വിഷയങ്ങളില്‍ എംഎസ് സി, അല്ലെങ്കില്‍ തുല്ല്യ ടെക്‌നിക്കല്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കി സെലക്ഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോഗ്യത പരീക്ഷയിലെ വിഷയത്തില്‍ തന്നെ 2022/2023 /2024 ലെ സ്‌കോര്‍ വേണം.

സെലക്ഷന്‍
രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. 1. പ്രസക്ത വിഷയത്തിലെ ഗേറ്റ് 2022/ 23/ 24, അല്ലെങ്കില്‍ മാര്‍ച്ച് 16, 17 തീയതികളില്‍ ബാര്‍ക് നടത്തുന്ന ടെസ്റ്റ് ഇവയിലെ സ്‌കോര്‍ പരിഗണിച്ച് പ്രാഥമിക സെലക്ഷന്‍.

  1. ആദ്യ ഘട്ടത്തില്‍ വിജയിക്കുന്നവരെ മേയ്- ജൂണ്‍ സമയത്ത് ഇന്റര്‍വ്യൂ ചെയ്യും. ഇന്റര്‍വ്യൂ പ്രകടനം മാത്രം നോക്കിയാണ് അന്തിമ സെലക്ഷന്‍.
   

പരിശീലന കാലയളവില്‍ അണുശക്തി വകുപ്പിന്റെ ഹോസ്റ്റലില്‍ താമസിക്കണം. 20,000 രൂപ പ്രാരംഭ വേതനം ലഭിക്കും. മറ്റ് ആനുകൂല്യങ്ങളടക്കം ലഭിക്കുന്ന സയന്റിഫിക് ഓഫീസര്‍ തസ്തികയിലേക്കാണ് നിയമനം. എല്ലാവരും തുടക്കത്തില്‍ തന്നെ 3 വര്‍ഷത്തെ സേവനക്കരാര്‍ ഒപ്പിടണം.

നിര്‍ദിഷ്ട നിലവാരത്തില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന ബിടെക്കുകാര്‍ക്ക് ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംടെക്കിന് പഠിക്കാം. സയന്‍സ് ശാഖക്കാര്‍ക്ക് പിജി ഡിപ്ലോമയും പഠിക്കാം. സയന്റിഫിക് ഓഫീസര്‍മാര്‍ക്ക് പിഎച്ച്ഡി പഠനത്തിനും സൗകര്യമുണ്ട്. ഈ സ്‌കീമിലെ അപേക്ഷകരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസര്‍ച്ചിലെ നേരിട്ടുള്ള നിയമനത്തിന് പരിഗണിക്കുന്നതിനും വ്യവസ്ഥയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.barcocesexam.in.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.