2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എസ്.ബി.ഐയില്‍ അക്കൗണ്ട് ഉളളവരാണോ നിങ്ങള്‍? വാട്‌സാപ്പ് വഴി ബാലന്‍സ് പരിശോധിക്കാം, അക്കൗണ്ട് തുടങ്ങാം

എസ്.ബി.ഐയില്‍ അക്കൗണ്ട് ഉളളവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ബാങ്കില്‍ ചെന്ന് ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട ആവശ്യമില്ലാതെ തന്നെ എസ്.ബി.ഐയിലെ നിരവധി സേവനങ്ങള്‍ നിങ്ങള്‍ക്ക് വാട്‌സാപ്പിലൂടെ ലഭ്യമാകുന്നതാണ്. എസ്.ബി.ഐ വെബ്‌സൈറ്റില്‍ ചെന്ന് ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെയോ, അല്ലെങ്കില്‍ ബന്ധപ്പെട്ട നമ്പറില്‍ നിന്നും മെസേജ് അയക്കുന്നതിലൂടെയോ ആക്ടിവേറ്റ് ചെയ്യുന്ന എസ്.ബി.ഐയുടെ ചാറ്റ്‌ബോട്ട് വഴി അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുക,

സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കുക, പെന്‍ഷന്‍ സഌപ്പ് സേവനം, അക്കൗണ്ട് ആരംഭിക്കുക, ബാങ്കിങ് ഫോം ഡൗണ്‍ലോഡ് ചെയ്യുക, ഡെപ്പോസിറ്റ് വിവരങ്ങള്‍ അറിയുക, ലോണ്‍ വിവരങ്ങള്‍ അറിയുക, എന്‍.ആര്‍.ഐ സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്യുക, ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തെക്കുറിച്ചുളള ഡീറ്റെയ്ല്‍സ് പരിശോധിക്കുക, അടുത്തുളള എ.ടി.എം കണ്ടെത്തുക, ലോണിന് അപേക്ഷിക്കുക തുടങ്ങിയ പതിമൂന്നോളം സേവനങ്ങളാണ് ലഭ്യമാകുന്നത്.

വാട്‌സാപ്പ് ചാറ്റ്‌ബോട്ടിനെ സജ്ജമാക്കാന്‍

ക്യുആര്‍ കോഡ് സൈറ്റില്‍ നിന്നും സ്‌കാന്‍ ചെയ്‌തോ അല്ലെങ്കില്‍ +919022690226 എന്ന നമ്പറില്‍ ‘hi’ എന്ന് മെസേജ് ചെയ്‌തോ ചാറ്റ്‌ബോട്ടിനെ ആക്റ്റീവാക്കാവുന്നതാണ്. അല്ലെങ്കില്‍ ‘WAREG ACCOUNT NUMBER’ എന്ന് ബാങ്കുമായി ലിങ്ക് ചെയ്ത നമ്പറില്‍ നിന്നും
+917208933148 എന്ന നമ്പറിലേക്ക് മെസേജ് ചെയ്താലും മതിയാകും.

Content Highlights:open account check balance and 13 other sbi banking services available on whatsapp


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.