ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ വില സ്ഥിരത ലക്ഷ്യമിട്ട് എണ്ണ ഉത്പാദനം കുറയ്ക്കാന്‍ റഷ്യ അടക്കമുള്ള ഒപെക് പ്ലസ് രാഷ്ട്രങ്ങള്‍ തീരുമാനിച്ചിരുന്നു.ഇത് പ്രതിദിന ആഗോള വിതരണത്തില്‍ ഏകദേശം ഒരു ശതമാനത്തിന്റെ കുറവ് വരുമെന്നാണ് വിലയിരുത്തല്‍. ഒപെകിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തെത്തുടര്‍ന്ന് ആഗോളവിപണിയില്‍ തിങ്കളാഴ്ച്ച എണ്ണവില ബാരലിന് 5 ഡോളറിലധികം ഉയര്‍ന്നിരുന്നു.
എണ്ണ ഇറക്കുമതിയില്‍ മൂന്നാമത്തെ വലിയ രാജ്യമായ ഇന്ത്യ, ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 70 ശതമാനത്തിലധികം ഒപെകിനെയും അതിന്റെ അനുബന്ധ രാജ്യങ്ങളെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. സഊദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ വിതരണക്കാരായ റഷ്യയില്‍ നിന്നുള്ള വിലകുറഞ്ഞ എണ്ണയുടെ ഇറക്കുമതി അടുത്തിടെ ഇന്ത്യ വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ വില 11 മാസമായി മാറ്റമില്ലാതെ തുടര്‍ന്നുപോരുകയാണ്. 2022 മെയ് മാസത്തിലാണ് ഇന്ധനവില അവസാനമായി കൂട്ടിയത്. ഇപ്പോള്‍ ഒപെകിന്റെ നിര്‍ണായ തീരുമാനം പുറത്തുവന്നതോടെ ഇന്ത്യയെ ഇത് എങ്ങനെ ബാധിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ഇന്ത്യയെ ഇത് പ്രതികൂലമായി തന്നെ ബാധിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. രാജ്യാന്തര വിപണയിലെ വിലക്കയറ്റം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. തീരുമാനം നടപ്പാക്കുന്നതോടെ വില വീണ്ടും വര്‍ധിക്കുമെന്നും ബാരലിന് 100 ഡോളറിലേക്ക് എത്തുമെന്നുമാണ് ഉത്പാദക രാ്ജ്യങ്ങള്‍ അറിയിക്കുന്നത.
നിലവില്‍ മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 106.31 രൂപയിലും ഡീസല്‍ ലിറ്ററിന് 94.27 രൂപയിലുമാണ് വില്‍ക്കുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം ലിറ്ററിന് 96.72 രൂപയും 89.62 രൂപയുമാണ്. ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 102.63 രൂപയ്ക്കും ഡീസല്‍ 94.24 രൂപയ്ക്കും വില്‍ക്കുന്നു. കൊല്‍ക്കത്തയില്‍ ഡീസല്‍ ലിറ്ററിന് 92.76 രൂപയ്ക്കും പെട്രോള്‍ ലിറ്ററിന് 106.03 രൂപയ്ക്കും ലഭ്യമാണ്.
അതേസമയം, കേരളത്തില്‍ പുതിയ സാമ്പത്തിക വര്‍ഷമായ ഏപ്രില്‍ 1 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില ലിറ്ററിന് 2 രൂപ വര്‍ധിപ്പിച്ചിരുന്നു.
Comments are closed for this post.