2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല; പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണം: ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി: കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി. പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല. ഹൈ സ്പീഡ് റെയില്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്നുവച്ചത്.

പ്രതിഷേധങ്ങളെ തുടര്‍ന്ന് കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതി മാറ്റിവെക്കുന്നതില്‍ നാണക്കേടോ ബലഹീനതയോ ആണെന്ന് സര്‍ക്കാര്‍ കണക്കാക്കേണ്ടതില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആറന്‍മുള വിമാനത്താവളം പ്രതിഷേധം കണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ മാറ്റി വെച്ചത്. പല തരം അഭിപ്രായങ്ങളെ കണക്കിലെടുത്ത് വേണം പദ്ധതി നടപ്പിലാക്കാന്‍. അത് സര്‍ക്കാരിന്റെ കടമയാണ്.

   

കേരളത്തിലെ വികസന കാര്യത്തില്‍ യു ഡി എഫ് പ്രത്യേക താല്‍പ്പര്യം എടുത്തിട്ടുണ്ട്. കണ്ണൂര്‍ എയര്‍പോര്‍ട്ട്, കൊച്ചി മെട്രോ, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് എന്നിവ യു ഡി എഫ് സര്‍ക്കാരിന് ഉദാഹരണം ആണ്. എന്നാല്‍, കേരളത്തിലെ ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാറില്ല. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.