തിരുവനന്തപുരം: തൊഴില്‍സമരം പരിഹരിക്കാന്‍ ഫോര്‍മുലയുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 31 തസ്തികകളിലെ റാങ്ക് പട്ടിക റദ്ദാക്കാതെ ഒന്നരവര്‍ഷം നീട്ടിയാല്‍ 345 പേര്‍ക്ക് നിയമനം ലഭിക്കുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ഫോര്‍മുല. സി.പി.ഒ പട്ടികയിലുള്ളവരുടെ വാദത്തെ കോടതിയില്‍ സര്‍ക്കാര്‍ പിന്താങ്ങണം. ദേശീയ ഗെയിംസ് ജേതാക്കള്‍ക്ക് ജോലി നല്‍കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
യു.ഡി.എഫ് സര്‍ക്കാര്‍ ഒരു റാങ്ക് ലിസ്റ്റും റദ്ദാക്കിയിട്ടില്ല. റാങ്ക് ലിസ്റ്റ് എങ്ങനെ എങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്ന ചിന്തയാണ് സര്‍ക്കാരിന്. മൂന്ന് വര്‍ഷം തികഞ്ഞ പട്ടികയെല്ലാം സര്‍ക്കാര്‍ റദ്ദാക്കി.
ഇടതുസര്‍ക്കാരിനെക്കാള്‍ യുഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കി. മുഖ്യമന്ത്രി പറയുന്നത് അഡൈ്വസ് മെമ്മോ നല്‍കിയ കണക്കാണ്. യുഡിഎഫ് പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ നീട്ടിയത് പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാന്‍ സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.
യു.ഡി.എഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയത് ചട്ടപ്രകാരമാണെന്നും ഇപ്പോള്‍ സ്ഥിരപ്പെടുത്തിയവര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
Comments are closed for this post.