തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലെത്തിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി ദര്‍ബാര്‍ ഹാളില്‍ എത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറ്റു നേതാക്കളുമെല്ലാം ഉമ്മന്‍ ചാണ്ടിക്ക് ആദരമര്‍പ്പിച്ചു. കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ജനക്കൂട്ടമാണ് ഭൗതിക ശരീരം കാണാനായി ഒഴുകിയെത്തിയത്.
മൃതദേഹം കാണാനെത്തിയ എ.കെ ആന്റണി വിതുമ്പിക്കരഞ്ഞു.
ഭാര്യ എലിസബത്തും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉച്ചക്ക് രണ്ടരയോടെ ബംഗളൂരുവില്‍നിന്ന് പ്രത്യേക എയര്‍ ആംബുലന്‍സിലാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. വന്‍ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുവരികയായിരുന്നു. തിരുവനന്തപുരം സെന്റ് ജോര്‍ജ് കത്തീഡ്രലിലും ഇന്ദിര ഭവനിലും പൊതുദര്‍ശനം ഉണ്ടാകും.
നാളെ രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിക്കും. വൈകീട്ട് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് ശേഷം രാത്രി പുതുപ്പള്ളിയിലെ കുടുംബ വീട്ടിലെത്തിക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്‌കാര
Comments are closed for this post.