മുംബൈ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നാളെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുക സ്ത്രീകൾ മാത്രം. ഭാരത് ജോഡോ യാത്രയുടെ ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം നാളെ യാത്ര ബുൽധാന ജില്ലയിലെ ഷെഗാവിൽ നിന്ന് തുടങ്ങി ജൽഗാവ് ജമോദിലെ ഭണ്ട്‌വാളിൽ അവസാനിക്കും. അന്നേദിവസം യാത്രയിൽ രാഹുൽഗാന്ധിയെ വനിതകൾ മാത്രമായിരിക്കും അനുഗമിക്കുക. സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിൽ തുടങ്ങിയ യാത്ര കേരളവും കർണാടകയും തെലങ്കാനയും പിന്നിട്ടാണ് മഹാരാഷ്ട്രയിലെത്തിയത്. മഹാരാഷ്ട്രയിൽ ഇതിനകം യാത്ര 382 കിലോമീറ്റർ പിന്നിട്ടു.
Only women to walk with Rahul Gandhi in Bharat Jodo Yatra on Nov 19. Here’s why
Comments are closed for this post.