റിയാദ്: സഊദിയില്‍ മൊബൈല്‍ഫോണിന്റെയും സമാനമായ ഇലക്ട്രിക്ക് ഉപകരണങ്ങളുടേയും ചാര്‍ജറുകള്‍ ഏകീകരിക്കുന്നു. ഇലക്ട്രിക്ക് മാലിന്യങ്ങള്‍ പരമാവധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം. ടൈപ്പ് സി ചാര്‍ജറുകള്‍ക്ക് മാത്രമായിരിക്കും വരും കാലത്ത് രാജ്യത്ത്അനുമതിയുണ്ടായിരിക്കുക. സഊദി സ്റ്റാന്‍ഡേര്‍ഡ്‌സ് മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രണ്ട് ഘട്ടമായാണ് രാജ്യത്ത് ചാര്‍ജറുകളുടെ ഏകീകരണം പൂര്‍ത്തിയാക്കുക.
കമ്മ്യൂണിക്കേഷന്‍ ആന്റ് സ്‌പേസ് ടെക്‌നോളജി കമ്മീഷനുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതിയുടെ രണ്ടാം ഘട്ടം 2026 ഏപ്രിലോടെയാണ് പൂര്‍ത്തിയാവുക. രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ സി ടൈപ്പ് ഒഴികെയുളള ചാര്‍ജറുകളുടെ നിര്‍മ്മാണം, ഇറക്കുമതി എന്നിവക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തും.മൊബൈല്‍, ടാബ്ലറ്റ്, ഡിജിറ്റല്‍ ക്യാമറകള്‍, വീഡിയോ ഗെയിം ഉപകരണങ്ങള്‍, ഹെഡ്‌ഫോണുകള്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ ആദ്യ ഘട്ടത്തിലും ലാപ്‌ടോപ്പുകള്‍ രണ്ടാം ഘട്ടത്തിലും നിയമ പരിധിയില്‍ ഉള്‍പ്പെടും.
Content Highlights:only type c charger allowed in saudi dor future
Comments are closed for this post.