
ബംഗളൂരു: ‘ദൈവത്തിനു മാത്രമേ നമ്മളെ രക്ഷിക്കാനാവൂ’- കൊവിഡ് ഭയാനകമായ രീതിയില്‍ വ്യാപിക്കുന്നതിനിടെ കര്‍ണാടക ആരോഗ്യമന്ത്രി പി. ശ്രീരാമുലുവിന്റെ പ്രസ്താവനയാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ വീഴ്ചകളെ പ്രതിപക്ഷം വിമര്‍ശിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.
രാജ്യത്ത് കൊവിഡ് ബാധയില്‍ നാലാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കര്‍ണാടക. 47,000 രോഗികളാണ് കര്‍ണാടകയില്‍ ഇതുവരെയുള്ളത്.
‘അടുത്ത രണ്ട് മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് സംസ്ഥാനത്തെ കൊറോണ കേസുകള്‍ മുഴുവനായി പോവുക. സര്‍ക്കാരിന്റെ നിരുത്തവാദിത്തം കൊണ്ടെന്നോ മന്ത്രിമാരുടെ ശ്രദ്ധയില്ലായ്മ കൊണ്ടെന്നോ ഒരാള്‍ക്ക് കുറ്റപ്പെടുത്താം. എന്നാല്‍ ഇതെല്ലാം വാസ്തവിരുദ്ധമാണ്. ദൈവത്തിനു മാത്രമാണ് കൊറോണയില്‍ നിന്ന് നമ്മെ സംരക്ഷിക്കാനാവുക’- മന്ത്രി പറഞ്ഞു.
കര്‍ണാടകയില്‍ ഇന്നു മാത്രം 3,176 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 86 പേര് ഇന്നു മാത്രം മരിച്ചു. ഇതോടെ കര്‍ണാടകയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 47,253 ആയി. മൊത്തം മരണസംഖ്യ 928 ആയി.