കൊല്ലം: അബ്ദുന്നാസര്‍ മഅ്ദനി കൊല്ലം അന്‍വാര്‍ശ്ശേരിയിലെത്തി. ഇന്ന് ഉച്ചയ്ക്കാണ് മഅ്ദനി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
മഅ്ദനിയെ കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. അന്‍വാര്‍ശ്ശേരിയില്‍ അസുഖബാധിതനായ പിതാവിനൊപ്പം മഅ്ദനി കുറച്ചു ദിവസങ്ങള്‍ ചെലവഴിച്ചതിന് ശേഷമേ ചികിത്സയുടെ കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കൂ.
ജാമ്യവ്യവസ്ഥകളില്‍ സുപ്രിംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ വഴിയൊരുങ്ങിയത്. നീതി ന്യായ വ്യവസ്ഥയുടെ യശസ്സ് ഉയരുന്ന സന്ദര്‍ഭമാണിതെന്നും തന്നെ പിന്തുണച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയുണ്ടെന്നും മഅ്ദനി ബംഗളൂരുവില്‍ വെച്ച് പറഞ്ഞു. ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിലും ഇന്‍ഫക്ഷന്‍ സാധ്യത പരിഗണിച്ചും ഏതാനും ദിവസത്തേക്ക് സന്ദര്‍ശനം ഒഴിവാക്കി സഹകരിക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി എല്ലാവരോടും പി.ഡി.പി കേന്ദ്രകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Comments are closed for this post.