2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഒമാൻ;ഇന്ത്യൻ സ്കൂളുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി 21 മുതൽ ആരംഭിക്കും

മ​സ്ക​ത്ത്​: ഒമാനിലെ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ​ബോർ​ഡി​ന്​ കീ​​​​ഴി​ൽ ത​ല​സ്ഥാ​ന ന​ഗ​രത്തിലേ​യും പ​രി​സ​ര പ്ര​ദേശങ്ങ​ളി​ലു​മു​ള്ള ഏ​ഴ്​ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള അ​ഡ്​​മി​ഷൻ​ ഓ​ൺ​ലൈ​നി​ലൂ​​ടെ ആരംഭിക്കുന്നത്.ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഈ മാസം 21 മുതലാണ് ആരംഭിക്കുക. കെ ജി, ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള രജിസ്ട്രേഷനാണ് ആരംഭിക്കുക. 

 

 

 

www.indianschoolsoman.com വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യ ​പ്ര​​ത്യേ​ക പോ​ർ​ട്ട​ലി​ലാ​ണ്​ ര​ജി​സ്റ്റ​ർ ചെ​​യ്യേ​ണ്ട​ത്. ഫെബ്രുവരി 24 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. ഈ വർഷം ഏപ്രിൽ മാസത്തിൽ നാല് വയസ് പൂർത്തീകരിച്ച കുട്ടികൾക്കാണ് കിന്റർ​ഗാർഡൻ അഡ്മിഷൻ ലഭിക്കുക. അഡ്മിഷൻ എടുക്കുന്ന വിദ്യാർഥികളുടെ മാതപിതാക്കൾക്ക് അം​ഗീകൃത റസിഡൻഷ്യൽ വിസ ഉണ്ടായിരിക്കണം.

 

 

 

മ​സ്ക​ത്ത്, ദാ​ർ​സൈ​ത്ത്, വാ​ദി​ക​ബീ​ർ, സീ​ബ്, ഗൂ​ബ്ര, മ​ബേ​ല, ബൗ​ശ​ർ എ​ന്നീ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കാ​ണു​ ഓ​ൺലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ സൗ​ക​ര്യ​മു​ള്ള​ത്. പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്ത്​ പ​രി​സ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കെ​യ​ർ ആ​ൻ​ഡ് സ്‌​പെ​ഷ്യ​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ (സി‌.​എ​സ്‌.​ഇ) ല​ഭ്യ​മാ​ണ്. പുതിയ അധ്യായന വർഷത്തിൽ ഇന്ത്യക്കാർ അല്ലാത്തവരുടെ മക്കൾക്ക് അഡ്മിഷൻ നൽകില്ലെന്ന് സ്കൂൾ അഡ്മിഷൻ ബോർഡ് അറിയിച്ചു.

Content Highlights:Online registration for admission to Oman;Indian schools will start from January 21


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.