2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇപ്പോള്‍ നിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിനും ബ്ലൂ ബാഡ്ജ് ലഭിക്കും

സെലിബ്രിറ്റികളിലും കമ്പനികളിലും മാത്രം ഒതുങ്ങിയിരിക്കുന്ന വെരിഫിക്കേഷന്‍ ബാഡ്ജ്, എല്ലാ യൂസര്‍മാര്‍ക്കും നല്‍കാന്‍ ട്വിറ്റര്‍ തീരുമാനം. ഓണ്‍ലൈനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ബ്ലൂ ബാഡ്ജ് ലഭിക്കുമെന്നാണ് ട്വിറ്ററിന്റെ അറിയിപ്പ്.

നിലവിലുള്ള അക്കൗണ്ട് ഹോള്‍ഡര്‍മാരെ സജീവമായി പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ട്വിറ്ററിന്റെ പുതിയ നീക്കം. മുന്‍പ് പല ഘട്ടങ്ങളിലൂടെയായിരുന്നു ട്വിറ്റര്‍ വെരിഫിക്കേഷന്‍ നല്‍കിയിരുന്നത്. ഇനിമുതല്‍ ഏതു മേഖലയിലുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വെരിഫിക്കേഷനു വേണ്ടി അപേക്ഷിക്കാം.

വെരിഫൈഡ് ഫോണ്‍ നമ്പര്‍, ഇ- മെയില്‍ അഡ്രസ്, ബയോ, പ്രൊഫൈല്‍ ഫോട്ടോ, ഹെഡര്‍ ഫോട്ടോ, ജനന തീയ്യതി, വെബ്‌സൈറ്റ് എന്നീ കാര്യങ്ങള്‍ കൃത്യമായി നല്‍കിയവര്‍ക്ക് വെരിഫിക്കേഷന്‍ ലഭ്യമാവും. കൂടാതെ, പ്രൈവസി സെറ്റിങ്‌സില്‍ ട്വീറ്റ് പബ്ലിക്ക് മോഡില്‍ സെറ്റ് ചെയ്യുകയും വേണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.