
ഇ- കൊമേഴ്സ് കമ്പനിയായ ആമസോണില്‍ നടത്തിയ ഗ്രേറ്റ് ഇ്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ കച്ചവടം പൊടിപൊടിച്ചതായി കണക്കുകള്‍. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന് മാത്രം രണ്ടു ദിവസത്തിനിടെ ലഭിച്ചത് 500 കോടി രൂപയുടെ വരുമാനമാണ്.
പുതുതായി ലോഞ്ച് ചെയ്ത വണ്‍പ്ലസ് 7ടി (37,999 രൂപ മുതല്‍), വണ്‍പ്ലസ് ടിവി 55ക്യു1 (69,900 രൂപ മുതല്‍) തുടങ്ങിയ പ്രീമിയം സ്മാര്‍ട്ട്ഫോണും ടി.വിയുമാണ് ഏറ്റവും കൂടുതല്‍ വിറ്റുപോയത്.
ഫെസ്റ്റിവലിലെ ബെസ്റ്റ് സെല്ലിങ് ടെക്നോളജി ബ്രാന്റും വണ്‍ പ്ലസ് തന്നെയാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 100 ശതമാനം വളര്‍ച്ചയാണ് ഇപ്രാവശ്യമുണ്ടായത്.