
ഒരു ഫോണിന്റെ പ്രവര്‍ത്തനക്ഷമത കാണിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും. അതിനായി ഒരു ഹ്രസ്വ ചിത്രം എടുത്തിരിക്കുകയാണ് വണ്‍ പ്ലസ്. കല്‍ക്കി കൊച്ച്ലിന്‍ എഴുതി തയ്യാറാക്കിയ ‘സ്റ്റോപ്പ് അറ്റ് നത്തിങ്’ എന്ന ഹ്രസ്വ ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചത് വണ്‍ പ്ലസ് 8ടി 5ജിയില്‍ ആണ്.
തീര്‍ച്ചയായും ഇത് വണ്‍ പ്ലസ് 8ടി 5ജിയുടെ പ്രചാരണ ചിത്രമാണെന്ന് പറയാം. ഈ അടുത്താണ് ഇന്ത്യയില്‍ വണ്‍ പ്ലസ് 8ടി അവതരിപ്പിച്ചത്.
ഹ്രസ്വ ചിത്രത്തിന്റെ പേര് വണ്‍ പ്ലസിന്റെ മോട്ടോയെ (നെവര്‍ സെറ്റില്‍) സൂചിപ്പിക്കുന്നു.
ചിത്രത്തില്‍ കല്‍ക്കി സോഷ്യല്‍ മീഡിയയിലെ തുടര്‍ച്ചയായ അറിയിപ്പുകള് എങ്ങനെയാണ് നമ്മുടെ മനസ്സിനെ ബാധിക്കുന്നതെന്ന് പറയുന്നു. സീനിലെ വ്യത്യസ്ത പ്രകാശത്തിലും കുറഞ്ഞ വെളിച്ചത്തിലും വണ്‍ പ്ലസ് 8ടി കാമറ എത്രത്തോളം മികച്ചതാണെന്ന് മനസ്സിലാക്കാം.
വണ്‍ പ്ലസ് 8ടിക്ക് നാല് റിയര്‍ കാമറകളാണ് ഉള്ളത്.
പ്രധാന കാമറയില്‍ 48 മെഗാപിക്സല്‍ ഇമേജ് സെന്‍സറും രണ്ടാമത്തെ കാമറയില്‍ 16 മെഗാപിക്സല്‍ ഇമേജ് സെന്‍സറും മൂന്നാമത്തെ കാമറയില്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സിനോട് കൂടി 16 മെഗാപിക്സല്‍ ഇമേജ് സെന്‍സറും ആണ് ഉള്ളത്. അതോട് കൂടി തന്നെ ഒരു 5 മെഗാപിക്സല്‍ മാക്രോ ലെന്‍സ് കാമറയും 20 മെഗാപിക്സല്‍ മോണോ കാമറയും അടങ്ങിയിരിക്കുന്നു.
മറ്റ് വണ്‍ പ്ലസ് ഫോണുകളെക്കാള്‍ വേഗതയുള്ള വണ്‍ പ്ലസ് 8ടിക്ക് 8 ജിബി റാമും 128 ജിബി റോമും ഉണ്ട്. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ സ്ക്രീന്‍ വണ്‍ പ്ലസ് 8ടിയെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.