
പൂനെ: റോഡില്‍ ഏറ്റവും മോശം രീതിയില്‍ ഡ്രൈവ് ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റോഡ് നിയമങ്ങള്‍ തെറ്റിക്കുന്നതില്‍ ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളും ഒറ്റക്കെട്ടാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട നിയമലംഘനങ്ങളിലൊന്നാണ് വണ്‍വേ തെറ്റിച്ച് വണ്ടിയോടിക്കുക. ഏറ്റവും അപകടസാധ്യതയുള്ള നിയമലംഘനവും ഇതുതന്നെ.
വണ്‍വേ തെറ്റിച്ച് വണ്ടി ഇനി പൂനെ നഗരത്തിലൂടെ ഓടിച്ചാല്‍ നല്ല എട്ടിന്റെ പണി കിട്ടും. ഇത്തരക്കാരെ കുടുക്കാനായി റോഡുകളില്‍ ടയര്‍ കില്ലേഴ്സ് സ്ഥാപിച്ചിരിക്കുകയാണ് പൊലിസ്. വണ്‍വേ തെറ്റിച്ച് വരുന്നവരുടെ വാഹനങ്ങളുടെ ടയറുകള്‍ പഞ്ചറാവുന്ന രീതിയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍, ശരിയായ ദിശയില്‍ വാഹനവുമായി വരുന്നവര്‍ക്ക് സുഖമായി കയറിയിറങ്ങി പോവുകയും ചെയ്യാം.