തിരിച്ചെത്തിയവരിലൊരാള്‍ ആത്മഹത്യക്കുശ്രമിച്ചിരുന്നു
കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയ ശേഷം തിരിച്ചെത്തിച്ച പെണ്‍കുട്ടികളില്‍ ഒരാളെ മാതാവിനൊപ്പം വിട്ടു. മാതാവിന്റെ ആവശ്യം പരിഗണിച്ചാണ് സി.ഡബ്ലു.സിയുടെ തീരുമാനം.
തിരിച്ചെത്തിച്ചവരിലൊരാള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ സംരക്ഷണയില്‍ തീരുമാനമെടുക്കാന്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ഒരു കുട്ടിയെ മാതാവിനൊപ്പം വിട്ടയക്കുന്നതും.
നേരത്തെ മകളെ തനിക്കൊപ്പം വീട്ടിലേക്ക് അയക്കണമെന്ന ഇവരുടെ ആവശ്യം ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ നിരസിച്ചിരുന്നു. പിന്നാലെ ഇവര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
താമസസ്ഥലത്തെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാന്‍ ശ്രമം നടത്തിയതെന്ന് കുട്ടികള്‍ മൊഴിനല്‍കിയിരുന്നു.
റിപ്പബ്ലിക് ദിനത്തിലാണ് ആറ് പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ബെംഗളൂരുവിലേക്ക് കടന്നത്. ഇവരെ പിന്നീട് പൊലിസ് കണ്ടെത്തി തിരിച്ചെത്തിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് യുവാക്കളെയും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
Comments are closed for this post.