2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഞാന്‍ എതിരിട്ടത്തില്‍ വെച്ച് ഏറ്റവും മികച്ച ഫിഡ്ഫീല്‍ഡര്‍’ വിരമിക്കലിന് പിന്നാലെ ശത്രുപാളയത്തില്‍ നിന്ന് ബുസ്‌ക്കറ്റ്‌സിന് അഭിനന്ദനം

'ഞാന്‍ എതിരിട്ടത്തില്‍ വെച്ച് ഏറ്റവും മികച്ച ഫിഡ്ഫീല്‍ഡര്‍' വിരമിക്കലിന് പിന്നാലെ ശത്രുപാളയത്തില്‍ നിന്ന് ബുസ്‌ക്കറ്റ്‌സിന് അഭിനന്ദനം
“One of the best midfielders I’ve ever played against” Luka Modric said about Sergio Busquets
‘ഞാന്‍ എതിരിട്ടത്തില്‍ വെച്ച് ഏറ്റവും മികച്ച ഫിഡ്ഫീല്‍ഡര്‍’ വിരമിക്കലിന് പിന്നാലെ ശത്രുപാളയത്തില്‍ നിന്ന് ബുസ്‌ക്കറ്റ്‌സിന് അഭിനന്ദനം

ബാഴ്‌സ ആരാധകര്‍ക്ക് നിരാശ നല്‍കികൊണ്ട് അവരുടെ വെറ്ററന്‍ താരമായ സെര്‍ജിയോ ബുസ്‌ക്കെറ്റ്‌സ് കാറ്റലോണിയന്‍ ക്ലബ്ബായ ബാഴ്‌സലോണ വിടുകയാണ് എന്ന വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
സ്‌പെയ്ന്‍ വിട്ട ശേഷം താരം സഊദി ക്ലബ്ബായ അല്‍ ഹിലാലിലേക്കായിരിക്കും അടുത്തതായി ചേക്കേറുക എന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പതിനെട്ടാം വയസില്‍ ബാഴ്‌സയിലെത്തിയ താരം 719 മത്സരങ്ങളില്‍ ബാഴ്‌സക്കായി ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.കൂടാതെ ക്ലബ്ബിനൊപ്പം മൂന്ന് ചാംപ്യന്‍സ് ലീഗ് ട്രോഫിയും എട്ട് ലാലിഗയും അടക്കം നിരവധി ടൈറ്റിലുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
അതിനാല്‍ തന്നെ താരത്തിന്റെ ക്ലബ്ബ് വിടലിനോട് വൈകാരികമായാണ് ബാഴ്‌സ ആരാധകര്‍ പ്രതികരിച്ചത്.
എന്നാല്‍ ബുസ്‌ക്കെറ്റ്‌സിനെക്കുറിച്ചുളള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബാഴ്‌സയുടെ ചിരവൈരികളായ റയലിന്റെ മികച്ച താരങ്ങളിലൊരാളായ ലൂക്കാ മോഡ്രിച്ച്.

താന്‍ നേരിട്ടിട്ടുളളതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ബുസ്‌ക്കെറ്റ്‌സെന്നും അതിനാല്‍ തന്നെ അദേഹത്തിനെതിരെ കളിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി കണക്കാക്കുന്നെന്നുമാണ് മോഡ്രിച്ച് ട്വിറ്ററില്‍ കുറിച്ചത്.
എല്‍ ക്ലാസിക്കോയില്‍ അടക്കം മൊത്തം 33 തവണ മോഡ്രിച്ചും ബുസ്‌ക്കെറ്റ്‌സും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.

   


അതേ സമയം നിലവില്‍ പുരോഗമിക്കുന്ന സീസണിലും ബാഴ്‌സലോണ കിരീടത്തിലേക്ക് അടുക്കുകയാണ്. മൂന്ന് പോയിന്റുകള്‍ കൂടി സ്വന്തമാക്കിയാല്‍ ബാഴ്‌സലോണക്ക് ഇത്തവണത്തെ ലാലിഗ ടൈറ്റില്‍ സ്വന്തമാക്കാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ ബാഴ്‌സയില്‍ ബുസ്‌ക്കറ്റ്‌സിന് ഒരു കിരീടം കൂടി സ്വന്തമാക്കാന്‍ സാധിക്കും.

Content Highlights: “One of the best midfielders I’ve ever played against” Luka Modric said about Sergio Busquets
‘ഞാന്‍ എതിരിട്ടത്തില്‍ വെച്ച് ഏറ്റവും മികച്ച ഫിഡ്ഫീല്‍ഡര്‍’ വിരമിക്കലിന് പിന്നാലെ ശത്രുപാളയത്തില്‍ നിന്ന് ബുസ്‌ക്കറ്റ്‌സിന് അഭിനന്ദനം

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.