പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും എലിപ്പനി മരണം. കൊടുമണ്‍ സ്വദേശി സുജാത (50)യാണ് എലിപ്പനി ബാധിച്ച് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്. പനി ബാധിച്ച് മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൊടുമണ്ണില്‍ വ്യാഴാഴ്ച്ച മരിച്ച മണിയുടേതും എലിപ്പനി മരണമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാഴ്ചക്കിടെ സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്.
കഴിഞ്ഞദിവസം എലിപ്പനി ബാധിച്ച് അടൂര്‍ സ്വദേശി രാജന്‍ മരിച്ചിരുന്നു. മൂന്നു ദിവസം മുമ്പ് കൊടുമണ്‍ കാവിളയില്‍ ക്ഷീരകര്‍ഷക മണി ( 54) എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. സംസ്ഥാനത്ത് മഴക്കാലമെത്തിയതോടെ പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. വൈറല്‍ പനിക്കു പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നുണ്ട്.
Comments are closed for this post.