2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബഹ്റൈനില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

മനാമ: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ബഹ്റൈനില്‍ മരണപ്പെട്ടു. കൊല്ലം ആയൂർ അർക്കന്നൂർ വിളയിൽ വീട് സന്തോഷ്‌ കുമാർ (44) ആണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ബഹ്‌റൈനിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം പത്തായി. ബഹ്റൈനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 162 ആണ്.

സന്തോഷ്‌ കുമാർ ഇവിടെ ബെയ്‌സൺ ഇന്റർനാഷണൽ കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു. രമ്യയാണ് ഭാര്യ. മകൻ: അഭിനവ്. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബഹ്റൈനില്‍ സംസ്കരിക്കും നിലവിൽ 2918 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 2883 പേരുടെ ആരോഗ്യ നില തൃപ്തികരമാണ്.  40549 പേര്‍ ഇതിനകം രാജ്യത്ത് രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.