2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

  • സഊദിയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുന്ന മലയാളികളുടെ എണ്ണം 17 ആയി

നിസാ൪ കലയത്ത്

ജിദ്ദ: സഊദിയിൽ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് ഹൗസില്‍ അബ്ദുല്‍ അസീസ് പി.വി (52) ആണ് ജുബൈലില്‍ വച്ചു മരിച്ചത്.
ഇതോടെ സഊദിയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുന്ന മലയാളികളുടെ എണ്ണം 17 ആയി. 20 വര്‍ഷത്തോളമായി സ്വകാര്യ കമ്പനിയില്‍ സെയില്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. കുടംബ സമേതമാണ് ജുബൈലില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം അബ്ദുല്‍ അസീസിന് രോഗം സ്ഥിരീകരിച്ചതിനെ കുടുംബം ക്വാറന്റൈനിലാണ്. ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹി കൂടിയാണ് ഇദ്ദേഹം. ഇതോടെ സഊദിയില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനേഴായി.

ഇതുവരെ മരിച്ച മലയാളികള്‍:

മദീനയില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്നാസ് (29), റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41), റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍,

മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57), അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51), ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56), മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59), മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46), റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43), ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52), ദമ്മാമില്‍ എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53), റിയാദില്‍ തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന്‍ ഭാസി (60), റിയാദില്‍ കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61),  റിയാദില്‍ കണ്ണൂര്‍ മൊഴപ്പിലങ്ങാട് സ്വദേശി കാരിയന്‍കണ്ടി ഇസ്മായീല്‍ (54) , ദമ്മാമില്‍ കാസര്‍ഗോഡ് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടി (59), റിയാദില്‍ നഴ്സായ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53) എന്നിവരാണ് ഇതുവരെ സഊദിയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികള്‍.
അതേസമയം സഊദിയിൽകഴിഞ്ഞ 24 മണിക്കൂറിനിടെ 2642 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സഊദിയടക്കം 13 പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി അറിയിച്ചു.

2963 പേര്‍ക്ക് രോഗമുക്തിയുണ്ടായതോടെ മൊത്തം 39003 പേര്‍ രോഗമുക്തരായി.ദമാം, റിയാദ്, മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിലാണ് മരണം നടന്നത്. എല്ലാവര്‍ക്കും കൊവിഡിനൊപ്പം മറ്റു ചില രോഗങ്ങള്‍ കൂടിയുണ്ടായിരുന്നു. ഇതോടെ മരണസംഖ്യ 364 ആയി ഉയര്‍ന്നു.
വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 28352 പേരില്‍ 302 പേരുടെ നില ഗുരുതരമാണ്. ഇന്ന് രോഗം ബാധിച്ചവരില്‍ 73 ശതമാനം പുരുഷന്‍മാരും 27 ശതമാനം സ്ത്രീകളുമാണ്. 11 ശതമാനം കുട്ടികളും 85 ശതമാനം പ്രായപൂര്‍ത്തിയായവരും 4 ശതമാനം വയോജനങ്ങളുമാണ്. വിദേശികള്‍ക്ക് 62 ശതമാനവും
സഊദികള്‍ക്ക് 38 ശതമാനവും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.