തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബി.ജെ.പി നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍. പി.ടി.പി വാര്‍ഡ് കൗണ്‍സിലര്‍ വി.ജി ഗിരികുമാറിനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കരുമംകുളം സ്വദേശി ശബരിയെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇതിനകം നാലുപേര്‍ പിടിയിലായിരുന്നു. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ആശ്രമം കത്തിച്ച ദിവസം ശബരി നേരിട്ടെത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിവാദസമയത്താണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്.
Comments are closed for this post.