തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെര്‍മിനലിനുള്ളില്‍ അപകടം. ഹൈമാസ്‌ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനില്‍കുമാറാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു.
ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ വീഴുകയായിരുന്നു. ഈ സമയത്ത് താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്കാണ് അനില്‍ വീണത്. പരുക്കേറ്റ ഒരു തൊഴിലാളിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
Comments are closed for this post.