പാലക്കാട്: പാലക്കാട് കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. കൊല്ലംകോട് സ്വദേശി പഴനി(74)ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു ഇദ്ദേഹത്തിന് നേരെ കടന്നല്‍ ആക്രമണം ഉണ്ടായത്. അടുത്തുള്ള ഹോട്ടലിലേക്ക് പോകുംവഴിയായിരുന്നു സംഭവം. കൊല്ലങ്കോട് സ്വദേശികളായ രണ്ടുപേരെയും കുത്തേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് തൂണേരി സ്വദേശി ദാമോദരന്‍ മരിച്ചത് കഴിഞ്ഞ സെപ്റ്റംബര്‍ പതിനഞ്ചിനാണ്. പറമ്പില്‍ നില്‍ക്കുകയായിരുന്ന പശുവിനെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ദാമോദരനും കുത്തേല്‍ക്കുകയായിരുന്നു. കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് മരണത്തിനു കീഴടങ്ങി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും തിങ്കളാഴ്ചയോടെ ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദാമോദരന്‍ മരിച്ചത്.
കോഴിക്കോട് തൊട്ടില്‍ പാലത്ത് തേനീച്ചയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഇന്ന് പരുക്കേറ്റു.
കുണ്ട് തോട് സ്വദേശികളായ ജെയിംസ്, ജിബിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ശരീരമാസകലം കുത്തേറ്റ ഇവരുവരേയും തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും നിര്‍മ്മാണ തൊഴിലാളികളാണ്.
Comments are closed for this post.