കോഴിക്കോട്: ലൗ ജിഹാദ് വഴിമതം മാറ്റി സിറിയയിലേക്ക് കടത്തിയെന്ന ആരോപണത്തില്‍ തെളിവ് കൊണ്ടുവരുന്നവര്‍ക്ക് ഒരുകോടി ഇനാം പ്രഖ്യാപിച്ച് യൂത്ത്‌ലീഗ്. ‘ദി കേരള സ്റ്റോറി’ എന്ന സിനിമയിലാണ് ഇത്തരത്തില്‍ മതംമാറ്റ ആരോപണം ഉന്നയിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ് സംഘ്പരിവാറിന്റെ ആരോപണമെന്നും ഇത്തരത്തില്‍ സിറിയയിലേക്ക് കടത്തിയ ഏതെങ്കിലും ഒരു തെളിവ് കൊണ്ടുവന്നാല്‍ ഒരുകോടി രൂപ നല്‍കുമെന്നും യൂത്ത് ലീഗ് അവകാശപ്പെട്ടു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം….
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നുണകള്‍ മാത്രം പറയുന്ന സംഘ് പരിവാര്‍ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളില്‍ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം. കേരളത്തില്‍ 32000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്‌പോണ്‍സേര്‍ഡ് സിനിമ ആധികാരിക കണക്കുകള്‍ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോള്‍ ഒരു പഞ്ചായത്തില്‍ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോള്‍ ഒന്നും കേള്‍ക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ്.
അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവര്‍ക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നല്‍കുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകള്‍ കയ്യിലുള്ള ആര്‍ക്കും മുസ്‌ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറില്‍ അത് സമര്‍പ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്…
Comments are closed for this post.