പത്തനംതിട്ട: റാന്നിയിൽ ദലിത് കുടുംബങ്ങൾ ഉപയോഗിച്ച് വന്നിരുന്ന പൊതുകിണർ ഇടിച്ചു നിരത്തിയ പ്രതി അറസ്റ്റിൽ. ജാതിവിവേചന കേസിലെ എട്ടാം പ്രതിയായ കോട്ടയം മണിമല ആലപ്ര സ്വദേശി ബിനു തോമസാണ് ആണ് അറസ്റ്റിലായത്. റാന്നി ജാതി വിവേചന കേസിലെ മുഖ്യപ്രതി ബൈജു സെബാസ്റ്റ്യന്റെ ബന്ധുവായ ഇയാളുടെ നേതൃത്വത്തിലാണ് കിണർ ഇടിച്ചു നിരത്തിയത്.
റാന്നി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പൊതു കിണർ പ്രതികൾ ചേർന്ന് ഇടിച്ച് നിരത്തിയതിനെതിരെ റാന്നി പഴവങ്ങാടി പഞ്ചായത്തും ദലിത് കുടുംബങ്ങളും പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിനിടെ, ജാതി വിവേചനം നേരിട്ട ദലിത് കുടുംബങ്ങൾ കേസ് അന്വേഷിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും പരാതി നൽകി. കേസ് അട്ടിമറിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് പരാതി നൽകിയത്.
Comments are closed for this post.