കൊച്ചി: കലൂരില്‍ ഒന്നര വയസ്സുകാരി നോറ മരിയയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ പിതാവിനെതിരേയും മുത്തശ്ശിക്കെതിരേയും പൊലിസ് കേസെടുത്തു. ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് ഇരുവര്‍ക്കുമെതിരേ കേസ്. ഇരുവരേയും ഉടനെ പൊലിസ് അറസ്റ്റ് ചെയ്‌തേക്കും. അതേ സമയം കുട്ടിയുടെ മരണത്തില്‍ മുത്തശ്ശിക്ക് പങ്കില്ലെന്നുതന്നെയാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
നോറയുടെ പിതാവും മുത്തശ്ശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് പൊലിസ് വ്യക്തമാക്കിയിരുന്നു. ലഹരി മരുന്ന്, മോഷണം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
ലഹരിമരുന്ന് ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ക്ക് കുഞ്ഞുങ്ങളെ മുത്തശ്ശി മറയാക്കിയെന്നും തന്റെ അമ്മയ്ക്ക് കുഞ്ഞുങ്ങളെ കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടും ഇരുവരും അംഗീകരിച്ചില്ലെന്നും കുഞ്ഞിന്റെ മാതാവ് വ്യക്തമാക്കിയിരുന്നു. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഭയമുള്ളതുകൊണ്ടാണ് ശിശുക്ഷേമസമിതിക്ക് പരാതി നല്‍കിയത്. എന്നാല്‍ നടപടിയുണ്ടായില്ലെന്നും മാതാവ് ഡിക്‌സി പറയുന്നു.
ജോലിയില്ലാത്ത സജീഷിനോട് മക്കളെ നോക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ഇടയ്ക്ക് മരിച്ച കുഞ്ഞിന്റെ മൂക്കില്‍ മുറിവ് കണ്ടതോടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തു. ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ഇനി പണം അയക്കില്ലെന്ന് പറഞ്ഞെന്നും ഡിക്‌സി പറയുന്നു. ഭര്‍തൃമാതാവ് പെണ്‍കുഞ്ഞിനെ കൊണ്ട് പല ഹോട്ടലുകളിലും പോകുന്നതും വിലക്കിയിരുന്നു. എന്നാല്‍ സജീഷും സിപ്‌സിയും ഇത് വകവെച്ചില്ല. ഇരുവര്‍ക്കും തന്നോട് ദേഷ്യമായിരുന്നുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഡിക്‌സി വെളിപ്പെടുത്തി.
ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു ബക്കറ്റില്‍ മുക്കി ഒന്നരവയസ്സുകാരി നോറയെ ജോണ്‍ ബിനോയി കൊലപ്പെടുത്തിയത്.
Comments are closed for this post.