തിരുവനന്തപുരം: കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കവിഞ്ഞു. ഇന്ന് 13,956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 2271 പേര്‍. കോഴിക്കോട് രണ്ടാമതും. 1666 പേര്‍, എറണാകുളം, തൃശൂര്‍, കൊല്ലം അടക്കം നാലു ജില്ലകളില്‍ ആയിരത്തിനുമുകളിലാണ് രോഗികള്‍.
കൂട്ട പരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ശതമാനത്തിലാണ് നില്‍ക്കുന്നത്.
മലപ്പുറത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണവും 2203 ആണ്. കോഴിക്കോട് തന്നെ രണ്ടാമത്. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവരില്‍ മലപ്പുറം തന്നെ (2299) മുന്നില്‍. കോഴിക്കോട് രണ്ടാമതും. ഇതോടെ 1,25,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,20,052 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 4,05,176 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Comments are closed for this post.