റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) സൗദി നാഷണൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സൗദി ദേശീയദിനാഘോഷവും സംഘടിപ്പിച്ചു. റിയാദ്, ജിദ്ദ, ദമ്മാം , അൽ ഖർജ് തുടങ്ങിയ യൂണിറ്റ് കൗൺസിലുകളുടെ സഹകരണത്തോടെ
ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ആഘോഷം സംഘടിപ്പിച്ചത്.
ഡബ്ല്യു.എം.എഫ് രക്ഷാധികാരി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സൗദി നാഷണൽ കൗൺസിൽ പ്രസിഡൻ്റ് നസീർ വാവാകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ഡബ്ല്യൂ.എം.എഫ് ഗ്ലോബൽ പ്രവാസി വെൽഫയർ കോർഡിനേറ്റർ ശിഹാബ് കൊട്ടുകാട്, ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, പിന്നണി ഗായിക ദലീമ, കോർഡിനേറ്റർ ഡോ. ജെ. രത്നകുമാർ, സെക്രട്ടറി പൗലോസ് തേപാല, തോമസ് വൈദ്യൻ, ഡൊമിനിക് സാവിയോ റിയാദ്, അബ്ദുറഹിമാൻ ഖർജ്, വിലാസ് കുറുപ്പ് ജിദ്ദ, നിതിൻ കണ്ടംബേത്ത് ദമാം സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജൻ കാരിച്ചാലിൻ്റെ നേതൃത്വത്തിൽ യൂണിറ്റ് കൗൺസിലുകളിലെ കലാകാരൻമാരും കലാകാരികളും ഓണം, ദേശീയദിനം എന്നിവ മുൻനിർത്തിയുള്ള വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സാദിഖ് അയ്യാലിൽ, ഷംനാസ് അയ്യൂബ്, കനകലാൽ, വിലാസ് കുറുപ്പ്, നിതിൻ കണ്ടംബേത്ത്, മുഹമ്മദ് ഹനീൻ എന്നിവർ നേതൃത്വം നൽകി. ബെൽഡ ബെൻതോമസ് ആയിരുന്നു അവതാരിക. ജനറൽ സെക്രട്ടറി ഷബീർ ആക്കോട് സ്വാഗതവും ട്രഷറർ സജു മത്തായി തെങ്ങുവിളയിൽ നന്ദിയും പറഞ്ഞു.
Comments are closed for this post.