തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് മലയാളികൾ 665 കോടി രൂപയുടെ മദ്യം ഉപയോഗിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ഇത്രയധികം രൂപയുടെ മദ്യവിൽപന നടന്നത്. കഴിഞ്ഞവർഷം ഇതേ ഓണനാളുകളിൽ വിറ്റതിനെക്കാൾ 41 കോടിയുടെ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 624 കോടിയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റഴിച്ചത്.
ഏറ്റവും കൂടുതൽ വിൽപന നടന്നതായി കണക്കാക്കുന്നത് ഉത്രാട നാളായ തിങ്കളാഴ്ചയാണ്. അന്നേദിവസം മാത്രം ബെവ്‌കോയിലൂടെ വിറ്റത് 116.2 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ നാലു കോടി വർധന. കഴിഞ്ഞ വർഷത്തെ ഉത്രാടത്തിന് 112.07 കോടിയായിരുന്നു വിൽപന.
ബെവ്‌കോ ഏറ്റവും കൂടുതൽ മദ്യവിൽപന നടത്തിയത് ഇരിങ്ങാലക്കുടയിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കൊല്ലം ആശ്രമം ഔട്ട്‌ലെറ്റ് വഴി 1.01 കോടി രൂപയുടെ മദ്യ വിൽപന നടന്നു. 6.32 ലക്ഷം രൂപയുടെ വിൽപന നടന്ന ചിന്നക്കനാൽ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കുറവ് മദ്യം വിറ്റത്.
Comments are closed for this post.