2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഓണക്കിറ്റ്; ഇത്തവണ എല്ലാ കാര്‍ഡുകാര്‍ക്കും ലഭിച്ചേക്കില്ല

ഓണക്കിറ്റ്; ഇത്തവണ എല്ലാ കാര്‍ഡുകാര്‍ക്കും ലഭിച്ചേക്കില്ല

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണക്കിറ്റ് എല്ലാ കാര്‍ഡുകള്‍ക്കും നല്‍കിയേക്കില്ല. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥമിക ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് അന്തിമ തീരുമാനമെടുക്കുക. എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കണമെങ്കില്‍ 558 കോടി രൂപ വേണ്ടിവരുമെന്നതിനാല്‍ മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്താനാണ് ആലോചനകള്‍. കൊവിഡുള്‍പ്പെടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മുന്‍കാലങ്ങളില്‍ എല്ലാവിഭാഗങ്ങള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്തത്. കഴിഞ്ഞവര്‍ഷം 90 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് തയാറാക്കി വിതരണം ചെയ്തപ്പോള്‍ 500 കോടിരൂപയാണു സര്‍ക്കാരിന് ചെലവായത്. ഇക്കുറി കാര്‍ഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.