2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഓണത്തെ വരവേറ്റ് സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ ഓണച്ചന്തക്ക് തുടക്കം

ഷാര്‍ജ: പൂക്കളങ്ങളും ഓണക്കളികളും പുലിക്കളിയും കുമ്മാട്ടിയും സദ്യയുമെല്ലാമായി പൊന്‍ ചിങ്ങ മാസത്തിലെ അത്തം മുതല്‍ പത്തു നാള്‍ നീളുന്ന ഒരുമയുടെ ആഘോഷവും ഗതകാല സ്മരണയുടെ പൂക്കാലവുമാണ് മലയാളിക്ക് ഓണം. ആ ഓര്‍മകളെയെല്ലാം പ്രവാസീ മലയാളികളുടെ മനസ്സിലേക്ക് അതേ പടി ഒരിക്കല്‍ കൂടി കൊണ്ടു വരികയാണ് യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ സഫാരി ‘ഓണച്ചന്ത’യിലൂടെ.
ഓണ വിഭവങ്ങള്‍ സജ്ജീകരിച്ച സഫാരിയിലെ ഓണച്ചന്തയുടെ ഉദ്ഘാടനം പ്രമുഖ റേഡിയോ ജോക്കി ഫസലുവും പ്രശസ്ത എഴുത്തുകാരി ഷെമിയും ചേര്‍ന്ന് നിര്‍വഹിച്ചു. സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി മാള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ സംബന്ധിച്ചു.
ഗത കാല ഓണച്ചന്തയെ അനുസ്മരിപ്പിക്കും വിധം എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കിയിരിക്കുകയാണ് സഫാരി ഓണച്ചന്തയില്‍. ഐശ്വര്യത്തിന്റെയും സ്‌നേഹത്തിന്റെയും ഒത്തുചേരലിന്റെയും ആഘോഷമായ ഓണത്തിന് ഉപഭോക്താക്കള്‍ക്കായി ഇത്തരമൊരു സൗകര്യം സഫാരി ഒരുക്കിയത് അഭിനന്ദനീയമെന്നും; ഓണത്തനിമ ഒട്ടും നിറം മങ്ങാതെ സജ്ജീകരിച്ച ഈ ഓണച്ചന്തയുടെ ഉദ്ഘാടനം നിര്‍വഹിക്കാനായതില്‍ തങ്ങള്‍ക്ക് അതിയായ ആഹ്‌ളാദമുണ്ടെന്നും ഫസലുവും ഷെമിയും പറഞ്ഞു.
യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ സഫാരിയില്‍ നാലാം തവണയാണ് ഓണച്ചന്ത ഒരുക്കുന്നതെന്നും, ഓണത്തെ വരവേറ്റ് ഉപഭോക്താക്കള്‍ക്ക് ഏറെ വിലക്കുറവില്‍ മികച്ച ഉല്‍പന്നങ്ങളാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നതെന്നും അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.
ഓണ സദ്യക്കുള്ള പച്ചക്കറികള്‍, ഓണക്കോടികള്‍, മണ്‍പാത്രങ്ങള്‍, വള-മാല-കമ്മലുകള്‍, പാദരക്ഷകള്‍ തുടങ്ങിയവയെല്ലാം ഓണച്ചന്തയുടെ ഭാഗമായി സഫാരിയില്‍ നിന്ന് ലഭിക്കുന്നതാണ്. പൂക്കളമൊരുക്കാന്‍ പൂക്കളും, അതും വമ്പിച്ച വിലക്കുറവില്‍ ഓണച്ചന്തയില്‍ ലഭ്യമാക്കിയിട്ടുണ്ട്,

സാരി, ചുരിദാര്‍ ഫെസ്റ്റിവല്‍
ഈ ഓണത്തിന് സഫാരി ഡിപാര്‍ട്‌മെന്റ് സ്റ്റോറില്‍ സാരി, ചുരിദാര്‍ ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നു. 150 ദിര്‍ഹമിന് സാരി ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ് വാങ്ങുന്നവര്‍ക്ക് 75 ദിര്‍ഹമിന് ഒരു ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. ഇതുപായോഗിച്ച് ഗാര്‍മെന്റ്‌സ് & ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ നിന്ന് പര്‍ചേസ് ചെയ്യാവുന്നതാണ്.

ഓണസദ്യ
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ ഇഷ്ട സ്വാദായി മാറിയ സഫാരി ബേക്കറി & ഹോട്ഫുഡ് ഒരുക്കുന്ന സദ്യയില്ലാതെ ഈ വര്‍ഷത്തെ ഓണാഘോഷം പൂര്‍ണമാവില്ല. 25 കൂട്ടം വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യയാണ് സഫാരി ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, 2 ഓണസദ്യകള്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓണക്കോടിയായി ഒരു കസവു മുണ്ടും സൗജന്യമായി നല്‍കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News