2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഭാരത് ജോഡോ ന്യായ് യാത്ര നാലാം ദിനത്തില്‍; നാളെ അസമില്‍

ഭാരത് ജോഡോ ന്യായ് യാത്ര നാലാം ദിനത്തില്‍; നാളെ അസമില്‍

കൊഹിമ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാലാം ദിവസത്തിലേക്ക്. നാഗാലാന്റില്‍ പര്യടനം തുടരുന്ന യാത്ര ഇന്ന് രാത്രിയോടെ അസമിലെത്തും. എട്ട് ദിവസത്തോളം അസമില്‍ പര്യടനം നടത്തും.

മണിപ്പൂരിന് ശേഷം ഇന്നലെ നാഗാലാന്റിലെ കൊഹിമയില്‍ നിന്ന് ആരംഭിച്ച യാത്ര 257 കിലോമീറ്റര്‍ പിന്നിട്ട് അഞ്ച് ജില്ലകളിലൂടെയാണ് കടന്ന് പോകുന്നത്. വിവിധ ഗോത്ര വിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും. നാഗാലാന്റിനോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം ഉള്‍പ്പെടെ പറഞ്ഞാണ് യാത്ര.

   

നാഗാലാന്റിലെ വിവിധ ഇടങ്ങളില്‍ യാത്രയ്ക്ക് വന്‍വരവേല്‍പ്പാണ് ജനങ്ങള്‍ നല്‍കുന്നത്. സ്ത്രീകളും, കുട്ടികളുമടക്കം നിരവധി പേര്‍ രാഹുലിനെ കാണാന്‍ റോഡിന്റെ ഇരുവശത്തും കാത്തിരിക്കുകയാണ്. രാത്രിയോടെ അസം അതിര്‍ത്തിയിലെത്തുന്ന യാത്ര നാളെ രാവിലെ മുതല്‍ പര്യടനം പുനരാരംഭിക്കും. 833 കിലോമീറ്ററാണ് അസമില്‍ സഞ്ചരിക്കുന്നത്. 17 ജില്ലകളിലൂടെ കടന്ന് പോകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.