2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഡീപ് ഫെയ്ക്ക്: ചട്ടം രൂപീകരിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏഴു ദിവസം സമയം നല്‍കി സര്‍ക്കാര്‍

ഡീപ് ഫെയ്ക്ക് ചട്ടം രൂപീകരിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏഴു ദിവസം സമയം നല്‍കി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡീപ് ഫെയ്ക്കുകളെ നേരിടാനായി നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനോടനുബന്ധിച്ച് ഡീപ് ഫെയ്ക്കുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍.

പൊതുജനങ്ങള്‍ക്ക് ഐടി നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അറിയിക്കുന്നതിനായി ഇലക്ട്രോണിക്‌സ് & ഐടി മന്ത്രാലയം വെബ്‌സൈറ്റ് തയാറാക്കും. ഇതില്‍ പരാതി നല്‍കുന്നതിനു സംവിധാനമുണ്ടാകും. സമൂഹമാധ്യമങ്ങള്‍ക്കെതിരെയാകും ആദ്യം കേസെടുക്കുക. പ്രചരിച്ച ഉള്ളക്കടത്തിന്റെ ഉറവിടം പുറത്തുവരുമ്പോള്‍ അവര്‍ക്കെതിരെയും കേസെടുക്കും. ഐടി ചട്ടങ്ങള്‍ പാലിക്കുന്നതിനായി ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനായി സമൂഹമാധ്യമങ്ങള്‍ക്ക് ഏഴു ദിവസത്തെ സാവകാശം നല്‍കും. ഇന്നു മുതല്‍ നിയമം ലംഘിക്കുന്നവരോടു വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു.

ഡീപ്പ് ഫേക്കുകള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ 1 ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡീപ്പ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എ.ഐ കാലത്ത് സാങ്കേതിക വിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.