2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വൈവാഹിക ബലാത്സംഗം: ഭിന്ന വിധിയുമായി ഹൈക്കോടതി; കേസ് സുപ്രിംകോടതിയിലേക്ക്

ന്യൂഡല്‍ഹി: വൈവാഹിക ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കണമെന്ന ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഭിന്ന വിധി. കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍ വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതോടെ വിഷയം ഹൈക്കോടതിയിലെ വിശാല ബെ്ഞ്ചോ സുപ്രിംകോടതിയോ പരിഗണിക്കും.

ഭര്‍ത്താവ് ഭാര്യയുമായി ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധം നടത്തുന്നതിനെ ബലാത്സംഗ കുറ്റത്തില്‍നിന്ന് ഒഴിവാക്കുന്ന, ഐപിസി 375 രണ്ടാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധേര്‍ പറഞ്ഞു. എന്നാല്‍ വകുപ്പ് ഭരണഘടനാപരമാണെന്നും ജസ്റ്റിസ് ശക്ധേറിന്റെ വിധിന്യായത്തോടു യോജിക്കുന്നില്ലെന്നും ജസ്റ്റിസ് ഹരിശങ്കര്‍ പറഞ്ഞു.

സങ്കീര്‍ണമായ നിയമ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പരിഹാരത്തിനായി സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഇരു ജഡ്ജിമാരും അഭിപ്രായപ്പെട്ടു. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല .


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.