2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാലിന്യം നിറഞ്ഞ ഓടകള്‍, പന്നികളുടെ സ്വൈര്യ വിഹാരം, വൃത്തിഹീനമായ അന്തരീക്ഷം; കൂട്ടമരണം നടന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയുടെ സ്ഥിതി ഇങ്ങനെ

മാലിന്യം നിറഞ്ഞ ഓടകള്‍, പന്നികളുടെ സ്വൈര്യ വിഹാരം, വൃത്തിഹീനമായ അന്തരീക്ഷം; കൂട്ടമരണം നടന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയുടെ സ്ഥിതി ഇങ്ങനെ

   

ഭോപ്പാല്‍: ചുറ്റിലും അലഞ്ഞു നടക്കുന്ന പന്നികള്‍. അവക്കിടയില്‍ നിന്ന് പാത്രം കഴുകുകയും പല്ലു തേക്കുകയും മറ്റും ചെയ്യുന്ന രോഗികളുടെ ബന്ധുക്കള്‍. മാലിന്യം നിറഞ്ഞ ഓടകള്‍. മഹാരാഷ്ട്രയില്‍ 48 മണിക്കൂറിനിടെ 16 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 31 പേര്‍ മരിച്ച നന്ദേഡിലെ ആശുപത്രിയിലേതാണ് ഈ അവസ്ഥ. രോഗികളുടെ ബന്ധുക്കള്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സ്ഥലം അത്രമേല്‍ വൃത്തിഹീനമാണ് ഇവിടെ.

നന്ദേഡിലെ ഡോ. ശങ്കര്‍റാവു ചവാന്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇത്. ന്നത് കാണാം. ആശുപത്രി കാന്റീനിനോട് ചേര്‍ന്നുള്ള തുറന്ന ഡ്രെയിനേജിലും പരിസരത്തുമാണ് പന്നികളുടെ സൈ്വര്യവിഹാരം. ഒരു ആരോഗ്യ കേന്ദ്രത്തില്‍ പ്രതീക്ഷിക്കുന്ന അടിസ്ഥാനകാര്യങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. വ്യാപക പരാതിയാണ് ആശുപത്രിയെ കുറിച്ച് രോഗികളും കൂട്ടിരിപ്പുകാരും ഉന്നയിക്കുന്നത്. ഇവിടുത്തെ കൂട്ടമരണത്തിനു ശേഷം ചൂണ്ടിക്കാട്ടപ്പെട്ട പ്രധാന പ്രശ്‌നങ്ങളിലൊന്നായിരുന്നു ശുചിത്വമില്ലായ്മ. അത് തെളിയിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇവിടെ എല്ലാ ദിവസവും ഇങ്ങനെ തന്നെയാണ് അവസ്ഥയെന്ന് ഒരു സ്ത്രീ പറഞ്ഞു. ഉപയോഗശൂന്യമായ ശൗചാലയങ്ങളാണ് ആശുപത്രിയിലുള്ളതെന്ന് മറ്റൊരു സ്ത്രീ ചൂണ്ടിക്കാട്ടി. ‘ഞങ്ങള്‍ക്ക് ശൗചാലയം ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഞങ്ങള്‍ക്കിവിടെ ഒന്നും ലഭിക്കുന്നില്ല. മറുന്നിനും മറ്റും മെഡിക്കല്‍ ഷോപ്പുകളിലോ മറ്റെവിടെയെങ്കിലുമോ പോകണം. ഞങ്ങള്‍ പാവപ്പെട്ട ജനങ്ങള്‍ എവിടെ പോകാനാണ്’- അവര്‍ ചോദിക്കുന്നു. കാന്റീനില്‍ ജോലി ചെയ്യുന്ന താനാണ് ഇവിടുത്തെ ഓടകളും പരിസരവും വൃത്തിയാക്കുന്നതെന്ന് മറ്റൊരു യുവതി പറഞ്ഞു. പ്രസവ വാര്‍ഡിന്റെ അവസ്ഥയും അങ്ങേയറ്റം ശോചനീയമാണെന്ന് രോഗികള്‍ പറയുന്നു.

ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും ഒരു തൊഴിലാളിക്ക് ഒന്നിലധികം വാര്‍ഡുകളുടെ ചുമതലയുണ്ടെന്നും ഒരു കരാര്‍ ജീവനക്കാരന്‍ പറയുന്നു. എല്ലാ വാര്‍ഡിലും രണ്ടും മൂന്നും പേര്‍ക്ക് ചെയ്യാനുള്ള പണിയുണ്ടെന്നിരിക്കെ ഒരാള്‍ക്ക് ഒന്നിലേറെ വാര്‍ഡുകളുടെ ഉത്തരവാദിത്തം നല്‍കിയാല്‍ എന്തു ചെയ്യുമെന്ന് അദ്ദേഹം ചോദിക്കുന്നു.

അതിനിടെ, ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വൃത്തിഹീനമായ കക്കൂസ് ഇവിടുത്തെ ഡീനെക്കൊണ്ട് കഴുകിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ശിവസേനാ എം.പി ഹേമന്ത് പാട്ടീല്‍ ആണ് ആശുപത്രി സന്ദര്‍ശിച്ച് ഡീനെക്കൊണ്ട് കക്കൂസ് കഴുകിച്ചത്. ആശുപത്രിയില്‍ എത്തിയ എം.പി വൃത്തിഹീനമായ കക്കൂസ് കണ്ടതോടെ ഡീനായ ശ്യാമറാവു വകോഡിനോട് ഇതു വൃത്തിയാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.