മുറാദാബാദ്: ഉത്തര്‍പ്രദേശിലെ മുറാദാബാദ് ജില്ലയില്‍ ബി.ജെ.പി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു. സംഭാലിലെ ബി.ജെ.പി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
34കാരനായ ചൗധരി വീട്ടില്‍ നിന്ന് മറ്റൊരാളോടൊപ്പം പുറത്തേക്ക് നടക്കുന്നതും ബൊക്കിലെത്തിയ രണ്ടചു മൂന്നു പേര്‍ ചൗധരിക്കു നേരം നിറയൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വെടിയേറ്റ് നിലത്ത് വീണ ശേഷവും ഇയാള്‍ക്കുനേരെ തുടരെ വെടിയുതിര്‍ക്കുന്നുണ്ട്. വെടിയേറ്റുവീണ ഇദ്ദേഹത്തെ മൊറാദാബാദിലെ ബ്രൈറ്റ്സ്റ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Warning: Disturbing video
— Piyush Rai (@Benarasiyaa) August 10, 2023
In UP's Moradabad, a purported CCTV footage of 3 bike borne assailants shooting from point-blank range at local BJP leader Anuj Chaudhary out on walk has surfaced. Chaudhary succumbed to his injuries. pic.twitter.com/hi5jhOMcBW
വ്യാഴാഴ്ച വൈകീട്ട് ഇയാളുടെ വീടിന് പുറത്താണ് കൊലപാതകം അരങ്ങേറിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് അറിയിച്ചു.
വെടിവെപ്പ് നടന്ന വിവരം അറിഞ്ഞ് വൈകീട്ട് പൊലിസ് സ്ഥലത്തെത്തി. കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമിത് ചൗധരി, അനികേത് എന്നിവര്‍ക്കെതിരെ കേസെടുത്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് മുറാദാബാദ് എസ്.എസ്.പി ഹേംരാജ് മീണ പറഞ്ഞു. സജീവ ബി.ജെ.പി നേതാവായ അനൂജ് ചൗധരി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംഭാലിയിലെ അസ്‌മോലി ബ്ലോക്കില്‍നിന്ന് മത്സരിച്ചിരുന്നു.
On Camera, BJP Leader, Out On Walk, Shot Dead In UP’s Moradabad
Comments are closed for this post.