ന്യൂഡല്‍ഹി: ഒമിക്രോണ്‍ സ്ഥിരീകരിച്ച റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ശേഷം കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിലുള്ളത് 68 പേര്‍. മൂന്നുപേര്‍ കേരളത്തില്‍. മഹാരാഷ്ട്ര (28), തെലങ്കാന (13), ഡല്‍ഹി (12), രാജസ്ഥാന്‍ (9), തമിഴ്നാട് (3) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിരീക്ഷണത്തിലുള്ളവര്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നും ജയ്പൂരിലെത്തിയ കുടുംബത്തിലെ ഒമ്പത് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
റിസ്‌ക് രാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തിയ രണ്ടു പേരും ഒരാളുടെ മാതാവുമാണ് കോവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരുടെ സാംപിള്‍ ജനിതകശ്രേണീകരണത്തിനായി അയച്ചിരിക്കുകയാണ്. ബ്രിട്ടനില്‍ നിന്നു കോഴിക്കോട്ടെത്തി കോവിഡ് പോസിറ്റീവായി വീട്ടില്‍ കഴിയുകയായിരുന്ന ഡോക്ടറെയും അമ്മയെയും ബീച്ച് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ സാംപിള്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു.
Comments are closed for this post.