
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് ഇടയാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ സുഖപ്പെടുന്നുണ്ട്. അതിനാല്‍ ഒമിക്രോണ്‍ ഇന്ത്യയില്‍ തീവ്രമായേക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
രോഗലക്ഷണങ്ങള്‍ കുറവാണെങ്കിലും രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതലെന്ന നിലയിലാണ് ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അനിഷ്ട സംഭവങ്ങളുണ്ടാകുമെന്ന് സൂചനകളില്ലെന്നും കേന്ദ്രം വിലയിരുത്തുന്നു
നിലവിലെ കൊവിഡ് വാക്സിന് ഒമിക്രോണിനും പര്യാപ്തമാണെന്ന് കേന്ദ്രം അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് വാക്സിനെടുത്തവര്‍ക്ക് രണ്ടുഡോസ് വാക്സിനെടുത്തവരേക്കാള്‍ 93 ശതമാനം പ്രതിരോധശേഷി കൂടുതലാണെന്ന് യു.കെ. അടക്കമുള്ള രാജ്യങ്ങളിലെ ആരോഗ്യവിദഗ്ധര്‍ അവകാശപ്പെട്ടിട്ടുണ്ട്.