2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഒമിക്രോണ്‍ എല്ലാവരെയും കൊല്ലും, രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത്’ തന്റെ രണ്ട് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി ഡോക്ടര്‍

ലക്നൗ: രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച് നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനിടെ അതിദാരുണമായ മൂന്ന് കൊലപാതകങ്ങളാണ് കാണ്‍പൂരിലുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന കൂട്ടക്കൊലപാതകങ്ങള്‍ ഒമിക്രോണ്‍ ഭീതി മൂലമാണെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.

ഒമിക്രോണ്‍ എല്ലാവരെയും കൊലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി തന്റെ രണ്ട് മക്കളെയും ഭാര്യയെയുമാണ് ഒരു ഡോക്ടര്‍ കൊന്നത്. വെള്ളിയാഴ്ചയാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഡോക്ടര്‍ക്കായി പൊലിസ് അന്വേഷണത്തിലാണ്.

 

   

കൊലപാതകം നടന്ന വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഡോക്ടറുടേത് എന്ന് കരുതുന്ന ഡയറി പൊലീസിന് ലഭിച്ചിരുന്നു. ഇതിലാണ് ഒമിക്രോണിനെക്കുറിച്ചുള്ള ആശങ്ക ഡോക്ടര്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഒമിക്രോണ്‍ എല്ലാവരെയും കൊല്ലും, ഇനി രക്ഷപ്പെടാന്‍ കഴിയാത്ത ഒരു അവസ്ഥയിലാണ് ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത്, എന്റെ അശ്രദ്ധമൂലമാണ് അത് സംഭവിച്ചത്’ ഡയറിയില്‍ ഇങ്ങനെയാണ് ഡോക്ടര്‍ കുറിച്ചിട്ടുണ്ട്. ഏറെ നാളുകളായി ഇദ്ദേഹം വിഷാദരോഗം അനുഭവിക്കുകയാണെന്നാണ് വിലയിരുത്തല്‍.

കാണ്‍പൂര്‍ ആശുപത്രിയിലെ ഫോറന്‍സിക് വിദഗ്ധനാണ് പ്രതിയായ ഡോക്ടര്‍ സുഷീല്‍ കുമാര്‍. 48കാരിയായ ഭാര്യയെയും മക്കളെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മകന് 18ഉം മകള്‍ക്ക് പതിനഞ്ചുമാണ് പ്രായം. പൊലിസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും ഡോക്ടര്‍ രക്ഷപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.