2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഒമിക്രോണ്‍ വലിയ അപകടകാരിയല്ല: എയിംസ് മേധാവി

ഗുരുതര രോഗങ്ങളില്ലാത്തവര്‍ ഭയക്കേണ്ട

ന്യൂഡല്‍ഹി; കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം വലിയ അപകടകാരിയല്ലെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. മറ്റു ഗുരുതര രോഗങ്ങളില്ലാത്തവര്‍ ഒമിക്രോണിനെ ഭയക്കേണ്ട. ചെറിയ രോഗലക്ഷണങ്ങളാണ് ഒമിക്രോണ്‍ ബാധിതര്‍ക്കുള്ളത്.
ശ്വാസകോശത്തിനു മുകളിലെ ശ്വാസനാവയവങ്ങളെയും ശ്വാസനാളത്തെയുമാണ് ഒമിക്രോണ്‍ ബാധിക്കുന്നത്. ഡെല്‍റ്റ വകഭേദത്തില്‍ കണ്ടതുപോലെ ചിലര്‍ക്കെങ്കിലും ഓക്‌സിജന്റെ ആവശ്യം വരാം.
എന്നാല്‍ രണ്ടാം തരംഗത്തെപ്പോലെ വലിയ തോതില്‍ ഓക്‌സിജന്‍ ആവശ്യമായി വരികയോ ആശുപത്രികളില്‍ കിടക്കകള്‍ ബുക്ക് ചെയ്തിടേണ്ടി വരികയോ ചെയ്യേണ്ട സാഹചര്യമുണ്ടാകില്ല.
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, നല്ല ശരീരവേദനയും തലവേദനയുമാണ് പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളിലെന്തെങ്കിലും കണ്ടാല്‍ ഉടന്‍ പരിശോധന നടത്തണം. വൈറസ് സ്ഥിരീകരിച്ചവര്‍ വീട്ടില്‍ നിരീക്ഷണത്തിലിരിക്കണമെന്നും ഗുലേറിയ പറഞ്ഞു.
അങ്ങനെയായാല്‍ വൈറസ് ബാധ ഗുരുതരമാകുന്നവര്‍ക്ക് ആശുപത്രിക്കിടക്കകള്‍ ലഭ്യമാകുന്ന സാഹചര്യമുണ്ടാകും. അതിവേഗത്തിലാണ് ഒമിക്രോണ്‍ വ്യാപിക്കുന്നത്. മഹാമാരി അവസാനിച്ചിട്ടില്ല.
60 ശതമാനം പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിന്‍ ലഭിച്ചതും നേരത്തെ കൊവിഡ് ബാധിച്ചതിനാല്‍ സ്വാഭാവികമായി പ്രതിരോധശേഷി ലഭ്യമായതും മൂലം കൂടുതല്‍ സുരക്ഷിതമായ അവസ്ഥയിലാണുള്ളത്. മാസ്‌ക് ധരിക്കലും കൈകള്‍ കഴുകലും സാമൂഹിക അകലം പാലിക്കലുമാണ് ഒമിക്രോണിനെ നേരിടാന്‍ ചെയ്യേണ്ടതെന്നും ഗുലേറിയ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.