2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിസയില്ലാതെയും ഒമാനില്‍ പ്രവേശിക്കാം,103 രാജ്യങ്ങളുടെ പട്ടിക ഇതാ

ഒമാന്‍:വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 103 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 14 ദിവസത്തേക്ക് ഒമാൻ വിസ രഹിത പ്രവേശനം നൽകുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുൻകൂർ ഹോട്ടൽ ബുക്കിംഗ്, ആരോഗ്യ ഇൻഷുറൻസ്, റിട്ടേൺ ടിക്കറ്റ് എന്നീ കാര്യങ്ങളോട് കൂടിയാണ് ഈ ഇളവ് അനുവദനീയം.

ജിസിസി രാജ്യങ്ങളിലെ (ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ) പൗരന്മാർക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ല.

പോർച്ചുഗൽ,സ്വീഡൻ, നോർവേ, ഇറ്റലി, ബൾഗേറിയ, സ്വിറ്റ്‌സർലൻഡ്, ക്രൊയേഷ്യ, ഹംഗറി, സെർബിയ, ജോർജിയ, ഡെൻമാർക്ക്, ജർമ്മനി, ഗ്രീസ്, ബെൽജിയം, റൊമാനിയ, ഫിൻലാൻഡ്, ഉക്രെയ്ൻ, സ്പെയിൻ, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, അയർലൻഡ്, യുകെ, റഷ്യ, ചൈന, യുഎസ്, തുർക്കി, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, തായ്‌വാൻ, കാനഡ, മലേഷ്യ, സിംഗപ്പൂർ,ഓസ്ട്രിയ,
ബെൽജിയം,ചെക്ക്റിപ്പബ്ലിക്,എസ്റ്റോണിയ,ഫ്രാൻസ്,ഗ്രീസ്,ഐസ്ലാൻഡ്,ലാത്വിയ,ലിച്ചെൻസ്റ്റീൻ,ലിത്വാനിയ,ലക്സംബർഗ്,മാൾട്ട,നെതർലാൻഡ്സ്,പോളണ്ട്,സ്ലൊവാക്യ,സ്പെയിൻ,സ്വിറ്റ്സർലൻഡ്,സ്ലോവേനിയ.അർമേനിയ, അസർബൈജാൻ, എൽ സാൽവഡോർ, കോസ്റ്ററിക്ക, നിക്കരാഗ്വ, ഹോണ്ടുറാസ്, അൽബേനിയ, ലാവോസ്, കിർഗിസ്ഥാൻ, മെക്സിക്കോ, വിയറ്റ്നാം, ഭൂട്ടാൻ, ഗ്വാട്ടിമാല, ബെലാറസ്, ക്യൂബ, പനാമ, പെറു, താജിക്കിസ്ഥാൻ, ഉസ്ബെസ്ക്കിസ്ഥാൻ,തുർക്കെ്മനിസ്ഥാൻ, ബോസ്നിയ ആൻഡ് ഹെർസഗോവിന, കസാക്കിസ്ഥാൻ, മാലിദ്വീപ്, ജോർദാൻ, ടുണീഷ്യ, അൾജീരിയ, മൗറിറ്റാനിയ, മൊറോക്കോ, ഈജിപ്ത്.യുഎസ്, കാനഡ, യുകെ, ഷെഞ്ചൻ രാജ്യങ്ങൾ, ജപ്പാൻ എന്നിവർക്ക് വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാം. ജിസിസി താമസക്കാരോ ,എൻട്രി വിസയുള്ളവരോ ആയ ഇന്ത്യൻ പൗരന്മാർക്കും വിസ രഹിത പ്രവേശനം ലഭിക്കും.

content highlights:oman visa free entry see countries on the list

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.