2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വാ​ദി ദൈ​ഖ അ​ണ​ക്കെ​ട്ടി​ന്റെ ഷട്ടറുകൾ നാ​ളെ തു​റ​ക്കും

വാ​ദി ദൈ​ഖ അ​ണ​ക്കെ​ട്ടി​ന്റെ ഷ​ട്ട​റു​ക​ൾ സെ​പ്റ്റം​ബ​ർ 27 മു​ത​ൽ തു​​റ​ക്കു​മെ​ന്ന്​ കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റിയിച്ചു.

മസ്കത്ത്: അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ലെ ഏ​റ്റ​വും വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ളി​ലൊ​ന്നാ​യ വാ​ദി ദൈ​ഖ അ​ണ​ക്കെ​ട്ടി​ന്റെ ഷ​ട്ട​റു​ക​ൾ സെ​പ്റ്റം​ബ​ർ 27 മു​ത​ൽ തു​​റ​ക്കു​മെ​ന്ന്​ കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റിയിച്ചു.

ഒ​ക്ടോ​ബ​ർ ആ​റു​വ​രെ തു​റ​ന്നി​ടു​ന്ന​തി​ലൂ​ടെ 15 ദ​ശ​ല​ക്ഷം മെ​ട്രി​ക്​ ക്യൂ​ബ്​ വെ​ള്ളം പു​റ​ത്തു​വി​ടും. മ​സ്‌​ക​ത്തി​ൽ​നി​ന്ന് 75 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഖു​റി​യാ​ത്തി​ലാണ് വാ​ദി ദൈ​ഖ സ്ഥി​തിചെയ്യുന്നത്.അ​ണ​ക്കെ​ട്ടി​ന് ഒ​രു​കോ​ടി മെ​ട്രി​ക് ക്യൂ​ബ്​ സം​ഭ​ര​ണ​ശേ​ഷി​യും 75 മീ​റ്റ​ർ ഉ​യ​ര​വു​മു​ണ്ട്.

ഭൂ​ഗ​ർ​ഭ ജ​ല​സം​ഭ​ര​ണി​ക​ൾ, ദ​ഘ​മ​ർ,ഹെ​യ്ൽ അ​ൽ ഗ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​തി​നു​മാ​ണ്​ ഡാം ​തു​റ​ക്കു​ന്ന​തെ​ന്ന്​ മ​ന്ത്രാ​ല​യം വിശ​ദീ​ക​രി​ച്ചു. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് വാ​ദി​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നും സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും മ​ന്ത്രാലയം കർശനമായി നിർദേശം നൽകി.

content highlights: oman shutters of wadi daikha dam will open tomorrow

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.