മസ്‌കത്ത്: നബിദിനത്തോട് അനുബന്ധിച്ച് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട നിരവധി തടവുകാർക്ക് മോചനം നൽകി ഒമാൻ സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക്. 162 തടവുകാർക്കാണ് മോചനം നൽകിയത്. അവരിൽ 94 പേർ വിദേശ തടവുകാരാണെന്ന് റോയൽ ഒമാൻ പൊലിസിന്റെ (ആർ.ഒ.പി) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മവാർഷികത്തോടനുബന്ധിച്ചും തടവുകാരുടെ കുടുംബങ്ങളുടെ പരിഗണനയിലുമാണ് സുൽത്താന്റെ രാജകീയ മാപ്പ് എന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
Comments are closed for this post.