മസ്കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ. ശക്തമായും കാറ്റിനോടും ഇടിയോടും കൂടിയാണ് ശക്തമായ മഴ പെയ്തത്. ചിലയിടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. രണ്ട് ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. അനിഷ്ട സംഭവങ്ങളളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
സൂർ, സമാഇൽ, അൽ അവാബി, ബിദ്യ, അൽകാമിൽ അൽവാഫി, തെക്കൻ അമീറാത്ത്, ജഅലാൻ ബാനി ബൂ അലി തുടങ്ങിയ സ്ഥലങ്ങളിലാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചക്ക് ശേഷമാണ് മഴ കനത്തത്.
വിവിധ ഇടങ്ങളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്ന് നിർദ്ദേശം നൽകി. ഉൾഗ്രാമങ്ങളിൽ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം വായു മർദ്ദത്തിന്‍റെ ഭാഗമായി അൽ-ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments are closed for this post.